KeralaLatest NewsNews

വൈദ്യുത വാഹനങ്ങൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

500 കോടി രൂപയുടെ 'ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം 2024' എന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. 500 കോടി രൂപയുടെ ‘ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം 2024’ എന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾ ഇൻ ഇന്ത്യ പദ്ധതിയുടെ രണ്ടാംഘട്ടം അവസാനിക്കാനിരിക്കെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതി മാർച്ച് 31 അവസാനിക്കും. അതേസമയം, പുതിയ പദ്ധതിയുടെ കാലാവധി ജൂലൈ 4 വരെയാണ്. ഈ പദ്ധതിക്ക് കീഴിൽ നാല് ചക്ര വാഹനങ്ങളും ബസുകളും ഉൾപ്പെടുകയില്ല.

3.33 ലക്ഷം ഇരുചക്രവാഹനങ്ങളും, 38,828 മുച്ചക്രവാഹനങ്ങളും ഉൾപ്പെടെ 3.72 ലക്ഷം വൈദ്യുത വാഹനങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം ആവിഷ്കരിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരം, വൈദ്യുത വാഹനങ്ങൾക്ക് ബാറ്ററി കിലോ വാട്ട് അവറിന് 5,000 രൂപ വീതം അനുവദിക്കുന്നതാണ്. 10,000 രൂപയാണ് പരമാവധി ലഭിക്കുന്ന സബ്സിഡി. ഈ വിഭാഗത്തിനുള്ള മൊത്തം അടങ്കൽ തുക 333.39 കോടി രൂപയാണ്. ഓട്ടോറിക്ഷകൾക്കും, കാർട്ടുകൾക്കും കിലോ വാട്ട് അവറിന് 5,000 രൂപ സബ്സിഡി ലഭിക്കുന്നതാണ്. അതേസമയം, ഈ വിഭാഗത്തിനുള്ള മൊത്തം അടങ്കൽ തുക 33.97 കോടി രൂപയാണ്.

Also Read: 130 കോടിയുടെ വായ്പ വാഗ്ദാനം, പ്രമുഖ മലയാളി നടിയില്‍ നിന്ന് തട്ടിയത് 37 ലക്ഷം: പ്രതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button