KeralaLatest News

ഇൻസ്റ്റ റീലിനായി മോഡിഫിക്കേഷൻ ചെയ്ത ബൈക്കിൽ റോഡിൽ ചെത്തി നടന്ന ഫ്രീക്ക് ഡ്രൈവർമാരെ പൊക്കി എംവിഡി, 1.25 ലക്ഷം പിഴ

മലപ്പുറം: ഇൻസ്റ്റാഗ്രാമിൽ ലൈക്കും ഫോളോവേഴ്സും കൂടാൻ ചെയ്ത പണി വാങ്ങി തന്നത് ഒന്നേക്കാൽ ലക്ഷം രൂപ പിഴയാണ്. മലപ്പുറം ജില്ലയിലെ ഇൻസ്റ്റഗ്രാം താരങ്ങളടക്കമുള്ളവർക്കാണ് നിയമം ലംഘിച്ച് ബൈക്ക് മോഡിഫിക്കേഷൻ നടത്തിയതിനും അപകടകരമായ വിധം വാഹനം ഓടിച്ചതിനും എട്ടിന്‍റെ പണി കിട്ടിയത്.

തി​രൂ​ര്‍, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി, ഏ​റ​നാ​ട്, കൊ​ണ്ടോ​ട്ടി, നി​ല​മ്പൂ​ര്‍, പെ​രി​ന്ത​ല്‍മ​ണ്ണ താ​ലൂ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗ​വും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പിടിച്ചെടുത്തത്. 1,25,000 രൂ​പ​യോ​ളം പി​ഴ ഈ​ടാ​ക്കി​യ പൊ​ലീ​സ്, ഇൻസ്റ്റാ താരങ്ങൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍നി​ന്ന് വി​ഡി​യോ​ക​ളും ഒ​ഴി​വാ​ക്കി​യ ശേഷ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​ന​ല്‍കി​യ​ത്.

പി​ടി​കൂ​ടി​യ​വ​രു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ന്‍ഫോ​ഴ്സ്മെ​ന്റ് ആ​ര്‍.​ടി.​ഒ ന​സീ​ര്‍ അ​റി​യി​ച്ചു. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ പ്ര​മോ​ദ് ശ​ങ്ക​ര്‍, അ​സൈ​നാ​ര്‍, വി. ​വി​ജീ​ഷ്, ഡി​ബി​ന്‍ എ​ട​വ​ന, എ​സ്. ജെ​സ്സി, അ​ബ്ദു​ല്‍ക​രീം ചാ​ലി​ല്‍, ഷൂ​ജ മാ​ട്ട​ട, മ​നോ​ഹ​ര​ന്‍, സ​ലീ​ഷ് മേ​ലെ​പാ​ട്ട്, സ​തീ​ഷ് ശ​ങ്ക​ര്‍, എ​സ്.​ഐ​മാ​രാ​യ ഫി​റോ​സ്, മു​കു​ന്ദ​ന്‍, ബാ​ബു, ക്ലീ​റ്റ​സ് എ​ന്നി​വ​ര്‍ ന​ട​പ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button