KeralaLatest NewsIndia

‘മുല്ലപ്പെരിയാർ ഡികമ്മിഷൻ ചെയ്ത് പുതിയ ഡാം, പ്രതിമാസം 5000 രൂപ പെൻഷൻ നൽകും ’- ട്വന്റി 20 പ്രകടനപത്രിക പുറത്ത്

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികൾ പലതരം വാഗ്ദാനങ്ങളാണ് ജനങ്ങൾക്കായി നൽകുന്നത്. ഇതിൽ ശ്രദ്ധേയമായതാണ് കേരളത്തിൽ ട്വന്റി 20 നൽകുന്ന വാഗ്ദാനം. വികസിത കേരളമെന്ന സ്വപ്നം യഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി-20 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലാണ് ട്വന്റി20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

അഡ്വ. ചാർളി പോൾ ചാലക്കുടി മണ്ഡലത്തിൽ നിന്നും അഡ്വ. ആന്റണി ജൂഡി എറണാകുളം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുണ്ട്.കഴിഞ്ഞ ദിവസം ട്വിന്റി 20 പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. കേരളത്തിലെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് ട്വന്റി20 മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിൽ അധികാരത്തിലെത്തിയാൽ പാർട്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളാണ് പത്രികയിൽ പറയുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കും, കടലാക്രമണം നേരിടുന്നതിന്റെ ഭാഗമായി തീരപ്രദേശത്ത് 250 കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമിക്കും, വന്യജീവി ശല്യമുള്ള ആയിരം ഇടങ്ങളിൽ വേലി കെട്ടും എന്നിങ്ങനെ വലിയ പദ്ധതികളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതുകൂടാതെ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ വഴി പാതിവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. 60 വയസ് കഴിഞ്ഞവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ നൽകും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കുമെന്നും വാഗ്ധാനങ്ങളിൽ പറയുന്നു.

മാത്രമല്ല കേരളത്തെ ഒരു നിക്ഷേപക വ്യവസായ വാണിജ്യ സൗഹൃദസംസ്ഥാനമാക്കി മാറ്റും. തൊഴിൽ സമരങ്ങൾ കൊണ്ടും രാഷ്ട്രീയപകപോക്കൽ കൊണ്ടും നാടുവിട്ടുപോയതും അടഞ്ഞുപോയതുമായ വ്യവസായ വാണിജ്യസ്ഥാപനങ്ങൾ പുനരുജീവിപ്പിക്കും.

ഗതികേട് കൊണ്ട് പിറന്നനാട് വിട്ടുപോകേണ്ടി വന്ന മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കും. അധിക ചിലവും ധൂർത്തും കുറയ്ക്കുന്നതിനായി മന്ത്രിമാരുടെ എണ്ണം 21ൽ നിന്നും 11 ആയി കുറയ്ക്കും. ഒരു സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം അഞ്ചുവർഷത്തിലൊരിക്കൽ അതാതുജില്ലകളിൽ മാത്രമായി നിജപ്പെടുത്തുമെന്നുമാണ്
പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button