Latest NewsNewsIndia

ലോക്സഭാ തിരഞ്ഞെടുപ്പ് 2024: സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയാം, പ്രത്യേക ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്

ന്യൂഡൽഹി: രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങിയതോടെ പ്രത്യേക ആപ്പ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിശദവിവരങ്ങൾ വോട്ടർമാർക്ക് അറിയാൻ സാധിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. Know your candidate എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുള്ളത്. സ്ഥാനാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലം ഉണ്ടെങ്കിൽ ഈ ആപ്പ് മുഖാന്തരം പൗരന്മാർക്ക് അറിയാൻ സാധിക്കുന്നതാണ്.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. വോട്ടർമാർക്ക് അവരുടെ മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ ക്രിമിനൽ റെക്കോർഡുകളെ കുറിച്ചും, അവരുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചും, ബാധ്യതകളെ കുറിച്ചും ആപ്പ് മുഖാന്തരം കൃത്യമായി അറിയാൻ കഴിയുന്നതാണ്.

Also Read: ഭാരത് അരി ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലും വിൽപ്പനയ്ക്ക് എത്തുന്നു, മൊബൈൽ വാനുകൾ സജ്ജം

രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഇക്കുറിയും 7 ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ആരംഭിക്കും. ഏഴാം ഘട്ട തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം ഉണ്ടാകുക. ഏപ്രിൽ 26-നാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button