KeralaLatest NewsNews

കേരളം ഇന്നും വെന്തുരുകും; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മാർച്ച് 20 വരെ സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പെടുന്നതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊടുംചൂടിന് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, മാർച്ച് 20 വരെ സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പെടുന്നതാണ്. ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് 10 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. അതേസമയം, നാല് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

Also Read: ജുമാ നമസ്കാരം ഉള്ളതിനാൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ലീഗും സമസ്തയും: കത്തയച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button