KeralaLatest News

റോഡ് ഷോയ്ക്കിടെ നോമ്പു തുറക്കാനുള്ള വാങ്ക് വിളിച്ചു, കേച്ചേരി പള്ളിക്ക് മുന്നിൽ റാലി നിർത്തിവെച്ച് സുരേഷ് ​ഗോപി

തൃശൂര്‍ : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപിയുടെ റോഡ് ഷോ പുരോ​ഗമിക്കുന്നതിനിടെ പള്ളിയിൽ നിന്ന് നോമ്പുതുറക്കാനുള്ള വാങ്ക് വിളികേട്ടതിനെ തുടർന്ന് റോഡ് ഷോ നിർത്തിവെച്ചു. കഴിഞ്ഞ ദിവസം പാവറട്ടി മണ്ഡലത്തിൽ വാദ്യമേളങ്ങളോടെയുള്ള റോഡ് ഷോ പുരോ​ഗമിക്കുന്നതിനിടയിലാണ് സംഭവം.

പള്ളിയിൽ നിന്ന് നോമ്പുതുറക്കാനുള്ള വാങ്ക് വിളികേട്ടതും റോഡ് ഷോ നിർത്തിവെക്കാൻ സുരേഷ് ​ഗോപി ആവശ്യപ്പെടുകയായിരുന്നു. കേച്ചേരി പള്ളിയുടെ മുന്നിൽ നിർത്തിവെച്ച റോഡ് ഷോ ഏറെ സമയം കഴിഞ്ഞാണ് പുനരാംരംഭിച്ചത്. കൊട്ടിന്റേയും പാട്ടിന്റേയും അകമ്പടിയോടയുള്ള റോഡ് ഷോയിൽ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്.

അതേസമയം, തൃശൂരിൽ വിജയിക്കുമെന്നാണ് ഉറച്ച വിശ്വാസമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ഒരുക്കങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നുവെന്നും കുറച്ചധികം ദിവസങ്ങൾ ലഭിച്ചുവെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button