Latest NewsIndia

ലക്ഷദ്വീപിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവം, എൽടിടിഇ നേതാവ് ജോൺ പോളിനെ റിമാൻഡ് ചെയ്തു

കൊച്ചി: 2021ൽ ലക്ഷദ്വീപ് ഉൾക്കടലിൽ മയക്കുമരുന്നും ആയുധങ്ങളുമായി ബോട്ടുകൾ പിടികൂടിയ സംഭവത്തിലെ കള്ളപ്പണ കേസിൽ തമിഴ്നാട് സ്വദേശി ജോൺ പോൾ റിമാൻഡിൽ. ഇന്നലെ മിനിക്കോയ് ദ്വീപിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പിഎംഎൽഎ കോടതിയാണ് റിമാൻഡ് ചെയ്തതത്.

തുടർച്ചയായി സമൻസ് നൽകിയിട്ടും ഇയാൾ കോടതിയിൽ ഹാജരാകാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇഡിയ്ക്ക് കോടതി നിർദ്ദേശം നൽകിയത്.നിരോധിത സംഘടനയായ എൽടിടിഇയുടെ പ്രവർത്തനത്തിനായി പണം കണ്ടെത്താനുള്ള ആയുധക്കടത്തിലും മയക്കുമരുന്ന് ഇടപാടിലും ജോൺപോൾ പങ്കാളിയായെന്നാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്.

2021 മാർച്ചിലാണ് AK 47 തോക്കുകളും 1000 വെടിയുണ്ടകളും ഹെറോയിനും സഹിതം മൂന്നു ബോട്ടുകൾ കോസ്റ്റ്ഗാർഡും നാവികസേനയും ചേർന്നു പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button