IdukkiKeralaNattuvarthaNews

കാട്ടുകൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു, മയക്കുവെടി വെച്ച് പിടികൂടില്ലെന്ന് വനം വകുപ്പ്

വേനൽ മഴ ലഭിച്ചാലുടൻ ആന കാടുകയറുമെന്നാണ് വിലയിരുത്തൽ

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പൻ പാടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരുമെന്ന് വനം വകുപ്പ്. നിലവിൽ, മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലാണ് പടയപ്പ ഉള്ളത്. പടയപ്പയെ മറയൂർ മേഖലയിൽ എത്തിക്കാനാണ് വനം വകുപ്പിന്റെ നീക്കം. പ്രദേശത്ത് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആന ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ ഉള്ള മുൻകരുതലുകളും വനം വകുപ്പ് സ്വീകരിച്ചു. ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിച്ച ശേഷം, വാട്ട്സ്ആപ്പ് വഴി ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ്.

മയക്കുവെടി വെച്ച് പടയപ്പയെ പിടികൂടേണ്ട ആവശ്യമില്ലെന്ന് ഹൈറേഞ്ച് സിസിഎഫ് ആർഎസ് അരുണിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചിട്ടുണ്ട്. ഉൾക്കാട്ടിലേക്ക് കൊണ്ടുവിടാൻ സാധിക്കുന്ന പ്രദേശം എത്തിയാൽ അവിടെ നിന്നും തുരത്താനാണ് തീരുമാനം. തീറ്റയും വെള്ളവും ലഭിക്കാത്തതിനെ തുടർന്നാണ് ആന കാടിറങ്ങാനുള്ള പ്രധാന കാരണം. വേനൽ മഴ ലഭിച്ചാലുടൻ ആന കാടുകയറുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നാല് ദിവസത്തിനിടെ ആറോളം കടകളാണ് പടയപ്പ തകർത്തെറിഞ്ഞത്. അതേസമയം, പടയപ്പയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ‘സേവ് പടയപ്പ’ എന്ന ക്യാമ്പയിനുമായി മൃഗസ്നേഹികൾ രംഗത്തെത്തിയിട്ടുണ്ട്.

Also Read: മദ്യനയ അഴിമതി കേസ്: ഇഡിക്കെതിരെ കെജ്രിവാൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button