KeralaLatest News

ബിജെപി പ്രവർത്തകന്റെ കടയ്‌ക്ക് തീ ഇടുന്നതിനിടെ പൊള്ളലേറ്റ ഡിവൈഎഫ്ഐ നേതാവ് ചികിത്സയിൽ

തിരുവനന്തപുരം: ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നിശിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പൊള്ളലേറ്റ് ചികിത്സയിൽ. ‌‌‌തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം. ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ തീയിട്ടത്.

ആക്രമണം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനായ അനീഷ് പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. കടയുടെ മുൻപിൽ ബിജെപിയുടെ പതാക ഉയ‍ർത്തിയതിനെ തുട‍ർന്നുണ്ടായ വി​ദ്വേഷമാണ് ആക്രമണിന് പിന്നിലെന്ന് അനൂപ് പോലീസിനോട് പറഞ്ഞു.

അടുത്തകാലത്താണ് അനൂപ് ബിജെപിയിൽ ചേർന്നത്. കേസിലെ പ്രതിയായ അനീഷ് ചികിത്സയിലായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിൽ എബിവിപി പ്രവർത്തകനെ എസ്എഫ്‌ഐക്കാർ ആക്രമിച്ചെന്ന വാർത്തയ്‌ക്ക് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകന്റെ ആക്രമണ സംഭവം പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button