KeralaLatest News

‘മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി അരച്ച് തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ’- ജാതി അധിക്ഷേപത്തിൽ സന്ദീപ്

തൃശ്ശൂര്‍: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ പരാമർശം. കാക്കയുടെ നിറമാണെന്നും, ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല എന്നുമാണ് അഭിമുഖത്തിൽ അവർ പറഞ്ഞത്. കൂടാതെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു അവരുടെ പരാമർശം.

സംഭവത്തിൽ സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്തെത്തി. ഇത്തരക്കാരെ മുക്കാലിയിൽ കെട്ടി പുറം അടിച്ചു പൊളിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സ്വന്തം കഴിവിനോ, പ്രയത്നത്തിനോ യാതൊരു പങ്കും ഇല്ലാത്ത ജാതി, നിറം ഇവയിലൊക്കെ അഭിരമിക്കുന്ന മനുഷ്യർ ഇപ്പോഴും ഉണ്ടെന്നത് അമ്പരപ്പിക്കുന്നതാണ്. ഒരാളുടെ തൊലിയുടെ നിറം യോഗ്യതയോ അയോഗ്യതയോ ആയി മാറും എന്ന ചിന്ത നല്ല പെട കിട്ടാത്തതിൻ്റെ അസുഖമാണ്. മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി അരച്ച് തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ. തൊലി വെളുത്തിരിക്കുന്നത് എന്തോ മഹത്വമാണ് എന്ന് ചിന്തിക്കുന്ന ഇവരെ പോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിറുത്താൻ എല്ലാവരും തയ്യാറാകണം.

ഡോ. ആർ.എൽ.വി രാമകൃഷ്ണൻ്റെ പ്രകടനത്തിൽ കലാപരമായ പോരായ്മ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാം. അതല്ല പുരുഷന്മാർ മോഹിനിയാട്ടം അവതരിപ്പിക്കുന്നതാണ് ഇവരുടെ പ്രശ്നം എങ്കിൽ അതാണ് പറയേണ്ടത്. അല്ലാതെ അയാളെ വംശീയമായും ജാതീയമായും അധിക്ഷേപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്.
രാമകൃഷ്ണനെ ഹൃദയപൂർവ്വം ചേർത്ത് നിർത്തുന്നു.
……….
ഒരാഴ്ച മുൻപ് മലപ്പുറത്ത് വിദേശ കളിക്കാരന് ഏറ്റ വംശീയ അധിക്ഷേപവും കേരളത്തിൽ ആയിരുന്നു എന്നതും മറക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button