Latest NewsIndia

കുറ്റം ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലണമെന്നും കവലയിൽ തൂക്കിക്കൊല്ലണം എന്നുമാണോ രാഹുൽ ആവശ്യപ്പെടുന്നത്?- അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1937 മുതൽ രാജ്യത്തെ മുസ്ലീങ്ങൾ ശരിഅത്ത്‌ അനുസരിച്ചല്ല ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിനും വിവാഹമോചനത്തിനും ശരീയത്തിനെ പരി​ഗണിക്കുന്നവർ കുറ്റകൃത്യത്തിനുള്ള ശിക്ഷക്കും ശരീയത്ത് പിന്തുടരാൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. “യുസിസി 1950 മുതൽ ഞങ്ങളുടെ വിഷയമാണ്. പാർട്ടി ജനസംഘത്തിന്റെ രൂപത്തിലായിരുന്ന കാലം മുതൽ ഈ വിഷയം നിലനിൽക്കുന്നുണ്ട്. ഇതിൽ നിന്ന് നമുക്ക് മാറാൻ കഴിയില്ല. രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

1937 മുതൽ രാജ്യത്തെ മുസ്ലീങ്ങൾ ശരിഅത്ത്‌ അനുസരിച്ചല്ല ജീവിക്കുന്നത്. 1937-ൽ ബ്രിട്ടീഷുകാർ മുസ്ലീം വ്യക്തിനിയമം ഉണ്ടാക്കിയപ്പോൾ അതിൽ നിന്ന് ക്രിമിനൽ ഘടകങ്ങൾ നീക്കം ചെയ്തു. അല്ലെങ്കിൽ മോഷ്ടിക്കുന്നവന്റെ കൈകൾ വെട്ടിമാറ്റുക, ബലാത്സംഗം ചെയ്യുന്നവനെ റോഡിൽ കല്ലെറിഞ്ഞ് കൊല്ലുക. ഒരു മുസ്ലിമും സേവിംഗ്സ് അക്കൗണ്ട് തുറക്കാനോ വായ്പ എടുക്കാനോ പാടില്ല. ശരിഅത്തും ഹദീസും അനുസരിച്ചു ജീവിക്കണമെങ്കിൽ പൂർണമായി അങ്ങനെ ജീവിക്കണം.

എന്തുകൊണ്ടാണ് നാല് വിവാഹങ്ങൾ ചെയ്യാൻ മാത്രം ശരിയ നിയമം വരുന്നത്. ഈ രാജ്യത്തെ മുസ്ലീങ്ങൾ ബ്രിട്ടീഷുകാരുടെ കാലം മുതൽ ശരിഅത്ത്‌, ഹദീസ് എന്നിവയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു, പല മുസ്ലീം രാജ്യങ്ങളും അത് ഉപേക്ഷിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇതിൽ നിന്ന് പുറത്തുവരണം. ഇന്നും, ഒരു സിവിൽ കേസ് വരുമ്പോൾ, മുസ്ലീങ്ങൾ കോടതിയിൽ പോകുന്നു. കള്ളന്റെ കൈ വെട്ടണം, ബലാത്സംഗം ചെയ്തയാളെ കല്ലെറിഞ്ഞു കൊല്ലണം, രാജ്യദ്രോഹം ചെയ്യുന്നയാളെ കവലയിൽ തൂക്കിക്കൊല്ലണം എന്നാണോ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്?- അമിത് ഷാ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button