Latest NewsNewsIndia

അരവിന്ദ് കെജ്‌രിവാൾ ‘ഡൽഹി മദ്യ അഴിമതിയുടെ രാജാവ്’: ഇ.ഡി കോടതിയിൽ

ന്യൂഡൽഹി: വ്യാഴാഴ്ച എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അന്വേഷണ ഏജൻസി ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. കെജരിവാളിനെ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഡൽഹി മദ്യ അഴിമതിയുടെ രാജാവ് ആണ് കേജരിവാളെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. 2021-22 ലെ ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ആം ആദ്മി പാർട്ടി കൺവീനറെ അറസ്റ്റ് ചെയ്തത്.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ സുരക്ഷയെക്കുറിച്ച് തങ്ങൾക്ക് ഭയമുണ്ടെന്ന് അദ്ദേഹത്തിൻ്റെ പാർട്ടി നേതാക്കൾ ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച നിരവധി എഎപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് ദേശീയ തലസ്ഥാനത്ത് ഗതാഗതക്കുരുക്കിന് കാരണമായി. അതേസമയം, ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. ബിജെപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എഎപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ ഡല്‍ഹി മന്ത്രിമാരായ അതിഷി മര്‍ലേന, സൗരഭ് ഭരദ്വാജ് എന്നിവരെയും അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കുറ്റമാരോപിച്ച് എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കെജ്‌രിവാളിനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉള്‍പ്പെടെ ബിജെപി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിന്നാലെ, അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കെജ്‌രിവാൾ പിൻവലിച്ചു. വിചാരണ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button