KeralaLatest NewsNews

കെജ്‌രിവാളിന്റെ അറസ്റ്റില്‍ കേരളത്തിലും പ്രതിഷേധം, കണ്ണൂരില്‍ എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് മാര്‍ച്ച്

കൊച്ചി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തിലും ശക്തമായ പ്രതിഷേധം.

Read Also: അരവിന്ദ് കെജ്രിവാള്‍ റിമാന്‍ഡില്‍: പത്ത് ദിവസം ഇഡി കസ്റ്റഡിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിലായിരുന്നു കൊച്ചിയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്. കണ്ണൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഇ ഡി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തു. കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button