ThiruvananthapuramKeralaLatest NewsNews

തലസ്ഥാന നഗരിയിൽ 4 മണിക്കൂർ നേരത്തേക്ക് ടിപ്പർ ലോറികൾ പ്രവേശിക്കരുത്; ഉത്തരവ് പുറത്തിറക്കി

വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ച വീണ് ഉണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി അനന്തു മരിച്ചിരുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാല് മണിക്കൂർ നേരത്തേക്ക് നഗരത്തിൽ ടിപ്പർ ലോറികൾ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം, രാവിലെ 8 മണി മുതൽ 10 മണി വരെയും, വൈകിട്ട് 3 മണി മുതൽ 5 മണി വരെയും നഗരത്തിലേക്ക് ടിപ്പർ ലോറികൾ പ്രവേശിക്കാൻ പാടുള്ളതല്ല. ഈ സമയത്ത് ചരക്ക് ലോറികളും നഗരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടിപ്പർ ലോറി ഇടിച്ച് രണ്ട് പേർ മരണപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽ നിന്ന് കല്ല് തെറിച്ച വീണ് ഉണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി അനന്തു മരിച്ചിരുന്നു. പിന്നാലെ അമിതവേഗതയിൽ എത്തിയ ടിപ്പർ ഇടിച്ച് ചാല വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ജിഎസ് സുധീറും മരണപ്പെട്ടു. ടിപ്പർ അപകടങ്ങൾ ഒഴിവാക്കാൻ എൻഫോഴ്സ്മെന്റ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ജറോമിക് ജോർജ് വ്യക്തമാക്കി. ടിപ്പർ ലോറികളുടെ അമിതവേഗം, അമിതഭാരം എന്നിവർ സംബന്ധിച്ചുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതാണ്. അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക മാർഗ്ഗരേഖയും തയ്യാറാക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Also Read: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസ് എന്ത്? അറിയാം ഇക്കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button