KeralaLatest NewsNews

ചൂടിന് നേരിയ ആശ്വാസം! സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു, 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത

വേനൽക്കാലം എത്തിയതോടെ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്

തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് വേനൽ മഴ ലഭിക്കും. 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് വേനൽ മഴ എത്തുക. അതേസമയം, നാളെ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

വേനൽക്കാലം എത്തിയതോടെ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനിടയിൽ വേനൽ മഴ എത്തുന്നത് വലിയ ആശ്വാസം പകരുമെന്നാണ് വിലയിരുത്തൽ. ഓരോ ജില്ലയിലും സാധാരണ താപനിലയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുന്നത്. ചൂട് കൂടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: സാമ്പത്തിക പ്രതിസന്ധിക്ക് നേരിയ അയവ്! കേരളം 4866 കോടി കൂടി കടമെടുക്കും, കടപ്പത്രങ്ങളുടെ ലേലം അടുത്തയാഴ്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button