Latest NewsKeralaNews

ചുവന്ന കാറില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം, ദുരൂഹത

കൊച്ചി: ആലുവയില്‍ കാറിലെത്തിയ സംഘം യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. ബംഗാള്‍, ഒഡീഷ സ്വദേശികളായ മൂന്ന് പെരെയാണ് തിരുവനന്തപരും സ്വദേശികളുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ തട്ടിക്കൊണ്ടുപോയവര്‍ക്ക് വേണ്ടി ആരും പരാതി നല്‍കാത്തത് പൊലീസിനെ കുഴക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മൂന്ന് പേരെ അജ്ഞാത സംഘം കാറില്‍ കയറ്റി കൊണ്ടുപോയത്.

Read Also: അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് കെജ്‌രിവാള്‍

സിസിടിവി ദൃശ്യം കേന്ദ്രീകിരിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെ യുവാക്കളെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ചുവന്ന ഇന്നോവ കാര്‍ തിരുവനന്തപുരം കണിയാപുരത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കാര്‍ വാടകക്കെടുത്ത അബ്ദുള്‍ റിയാസ്, അന്‍വര്‍, മാഹിന്‍ എന്നിവരെ ആലുവ പൊലീസ് പിടികൂടിയതോടെയാണ് സംഭവത്തെകുറിച്ച് വിവരം ലഭിച്ചത്. ബംഗാള്‍ , ഒഡിഷ എന്നിവിടങ്ങളിലുള്ള മൂന്ന് പേരെയാണ് തിരുവനന്തപുരം സ്വദേശിയുടെ നേതൃത്വത്തില്‍ തട്ടികൊണ്ടുപോയത്. എല്ലാവരും പരസ്പരം അറിയാവുന്നവരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം സ്വദേശി ഒരു ക്വട്ടേഷന്‍ മൂന്ന് പേരെ ഏല്‍പ്പിക്കുകയും ഇതിനായി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തു.

എന്നാല്‍ ഏല്‍പ്പിച്ച ജോലി ചെയ്യാതെ പണവുമായി സംഘം മുങ്ങി. ഇവരെ പിന്തുടര്‍ന്ന സംഘം ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ച് കണ്ടെത്തുകയും പണം തിരികെ ആവശ്യപ്പടുകയുമായിരുന്നു. ഇവര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് രണ്ട് പേര്‍ ചര്‍ച്ചകള്‍ക്കായി സ്വമേധയാ കാറില്‍ കയറിയപ്പോള്‍ ഒരാള്‍ എതിര്‍ത്തു. ഇയാളെ ബലംപ്രയോഗിച്ച് കാറിയില്‍ കയറ്റിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരങ്ങളിലുള്ളവരുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ ഇരകള്‍ക്ക് പരാതിയൊന്നുമില്ല. ബന്ധുക്കളും പൊലീസിനെ സമീപിച്ചിട്ടില്ല. മാത്രമല്ല എല്ലാവരും ഒരുമിച്ചാണോ മുങ്ങിയതെന്ന സംശയവും പൊലീസിനുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതോടെ സംഭവത്തിലെ മുഴുവന്‍ ദുരൂഹതയും മാറ്റാമെന്നാണ് പൊലീസ് കരുതുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button