Latest NewsNewsIndia

തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വീട്ടിൽ സിബിഐ റെയ്ഡ്. ചോദ്യത്തിനു കോഴ ആരോപണക്കേസിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐഎഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ഇവരുടെ കൊൽക്കത്തയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

മഹുവയ്‌ക്കെതിരായ ആരോപണം അന്വേഷിച്ച് ആറുമാസത്തിനുള്ളിൽ റിപ്പോർട്ടു സമർപ്പിക്കണമെന്നു ലോക്പാൽ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ടായിരുന്നു. ബി.ജെ.പി ലോക്‌സഭാംഗം നിഷികാന്ത് ദുബെയുടെ മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങളിൽ സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തിൻ്റെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ലോക്പാലിൻ്റെ നിർദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ആരോപണ വിധേയയ്‌ക്കെതിരായി ഉയർന്നിരിക്കുന്നതു കടുത്ത ആരോപണങ്ങളാണെന്നും വ്യക്തിയുടെ പദവിയെ പരിഗണിച്ചുനോക്കുമ്പോൾ അതു വളരെ ഗൗരവത്തിലെടുക്കേണ്ടതാണെന്നും ലോക്പാൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വ്യവസായി ഗൗതം അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആക്രമിക്കാൻ ദുബായ് ആസ്ഥാനമായുള്ള വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണത്തിനും സമ്മാനത്തിനും പകരമായി ടിഎംസി നേതാവ് ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചതായി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളും മൊയ്‌ത്ര നിഷേധിക്കുകയായിരുന്നു.

ആറ് മാസത്തിനകം സി.ബി.ഐയോട് ലോക്പാൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൻ്റെ നിജസ്ഥിതി സംബന്ധിച്ച് പ്രതിമാസം റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഹുവ മൊയ്‌ത്രയെ കഴിഞ്ഞ വർഷം ‘സന്മാർഗിക പെരുമാറ്റ’ത്തിൻ്റെ പേരിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. തന്നെ പുറത്താക്കിയ നടപടിയെ അവർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button