KeralaLatest NewsNews

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട; കോടികളുടെ ഹെറോയിൻ പിടിച്ചെടുത്തു

164 ഗ്രാം ഹെറോയിൻ പിടികൂടിയിട്ടുണ്ട്

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോടികളുടെ ലഹരി മരുന്ന് പിടികൂടി. ട്രെയിനിൽ കടത്തുകയായിരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. വിപണിയിൽ ഏകദേശം 1.2 കോടി രൂപയാണ് ഇവയുടെ മൂല്യം. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്.

പാട്ന-എറണാകുളം എക്സ്പ്രസിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട ഒരു കറുത്ത ബാഗ് കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് 16 സോപ്പുപെട്ടികളിലായി തുണിയിൽ പൊതിഞ്ഞ നിലയിൽ ഹെറോയിൻ കണ്ടെത്തിയത്. 164 ഗ്രാം ഹെറോയിൻ പിടികൂടിയിട്ടുണ്ട്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ. കേശവദാസിന്റെയും, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എജിജി പോളിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Also Read: വിശുദ്ധ വാരത്തിന് തുടക്കം: ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button