PoliticsLatest NewsNews

പോളിംഗ് ബൂത്തുകൾ ഇനി എളുപ്പത്തിൽ അറിയാം! ചെയ്യേണ്ടത് ഇത്രമാത്രം

https://electoralsearch.eci.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം പോളിംഗ് ബൂത്ത് കണ്ടെത്താനാകും

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ തരത്തിലുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് അധികൃതർ. രാജ്യത്ത് 7 ഘട്ടങ്ങളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി രാജ്യത്തുടനീളം 10 ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുക. ഇപ്പോഴിതാ, ഓരോ വോട്ടർമാർക്കും തൊട്ടടുത്തുള്ള ബൂത്ത് ഏതാണെന്ന് കണ്ടെത്താനുള്ള സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. https://electoralsearch.eci.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം പോളിംഗ് ബൂത്ത് കണ്ടെത്താനാകും.

വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം പേര്, വയസ്, ജില്ല, നിയമസഭാ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങൾ നൽകിയാൽ ബൂത്ത് ഏതാണെന്ന് അറിയാനാകും. കൂടാതെ, വോട്ടർ ഐഡി കാർഡ് നമ്പർ മാത്രം നൽകി സെർച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്തുന്നതിനുള്ള സംവിധാനവും വെബ്സൈറ്റിൽ ഉണ്ട്. വോട്ടർ ഐഡിക്കൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി ഒടിപി നൽകിയാലും വിവരങ്ങൾ ലഭ്യമാകുന്നതാണ്. 3 രീതിയിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോൾ ഫലം ലഭിക്കാൻ സ്ക്രീനിൽ കാണിക്കുന്ന ക്യാപ്ച കൃത്യമായി രേഖപ്പെടുത്തണം. അതേസമയം, ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമിലുളള വോട്ടർ ഹെൽപ് ലൈൻ വഴിയും, ഹെൽപ് ലൈൻ നമ്പറായ 1950-ൽ ബന്ധപ്പെട്ടാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.

Also Read: തനിക്ക് എതിരെ രാജീവ് ചന്ദ്രശേഖര്‍ നുണപ്രചരണങ്ങള്‍ നടത്തുന്നു,താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം: ശശി തരൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button