Latest NewsNewsTechnology

എക്സിൽ തൊഴിൽ അന്വേഷണത്തിനുള്ള പുതിയ ഫീച്ചറുമായി മസ്ക് എത്തുന്നു, എതിരാളി ലിങ്ക്ഡിൻ

ഉപഭോക്താക്കൾക്ക് എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിലും തൊഴിൽ തിരയാൻ സാധിക്കുന്നതാണ്

എക്സിൽ തൊഴിൽ അന്വേഷകർക്കുള്ള പുതിയ ഫീച്ചർ വികസിപ്പിക്കാനൊരുങ്ങി ശതകോടീശ്വരനായ ഇലോൺ മസ്ക്. തൊഴിൽ അന്വേഷകർക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ എക്സ് പ്ലാറ്റ്ഫോമിൽ തന്നെ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാനാണ് മസ്കിന്റെ തീരുമാനം. ഇതുവഴി ഉപഭോക്താക്കൾക്ക് പ്രത്യേക കമ്പനികളിൽ നിന്നുള്ള തൊഴിലവസരങ്ങൾ എളുപ്പത്തിലും വേഗത്തിലും തിരയാനാകും. എക്സ് ക്രിയേറ്ററായ ഡോജ് ഡിസൈറും, ഇലോൺ മസ്കും ഇത് സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിലും തൊഴിൽ തിരയാൻ സാധിക്കുന്നതാണ്. ഏകദേശം 10 ലക്ഷത്തിലധികം കമ്പനികൾ എക്സ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതാണ്. ഇതുവഴി നിരവധി തൊഴിലവസരങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. തൊഴിൽ അന്വേഷണത്തിനുള്ള സൗകര്യങ്ങൾക്ക് പുറമേ മറ്റ് ഫീച്ചറുകളും എക്സിൽ ലഭ്യമാണ്. പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത് വഴി ലിങ്ക്ഡ്ഇന്നിന് ഒരു പുതിയ എതിരാളിയെ ഒരുക്കാനാണ് മസ്ക് ലക്ഷ്യമിടുന്നത്. ഇതോടെ, പ്രൊഫഷണൽ നെറ്റ്‌വർക്ക് വെബ്സൈറ്റ് രംഗത്ത് കടുത്ത മത്സരത്തിന് തുടക്കമാകും.

Also Read: ‘എന്നാൽ എനിക്കതോർമ്മയില്ല’- നിലപാട് തിരുത്തി മാലദ്വീപ് പ്രസിഡന്റ്, ഇന്ത്യ അടുത്ത മിത്രമെന്ന് പ്രസ്താവന

shortlink

Related Articles

Post Your Comments

Related Articles


Back to top button