ThiruvananthapuramKeralaLatest NewsNews

മീനഭരണി മഹോത്സവം: തിരുവനന്തപുരത്ത് ഏപ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുകയില്ല

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ ഏപ്രിൽ 10-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്ത്, ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) താലൂക്കുകൾ എന്നിവിടങ്ങളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായാണ് പ്രാദേശിക അവധി. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 10-ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. അതേസമയം, മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുകയില്ല.

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായാണ് ചിറയിന്‍കീഴ്, വര്‍ക്കല (പഴയ ചിറയിന്‍കീഴ് താലൂക്ക്) താലൂക്കുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 10ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഈ താലൂക്കുകളിലും മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Also Read: ആര്‍ട്ടിക്കിള്‍ 370 ഉണ്ടായിരുന്നപ്പോള്‍ ജമ്മുകശ്മീരിന് ശനിദശ, പുരോഗതിക്ക് തടസമുണ്ടായി: വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button