Latest NewsKeralaNews

സംസ്ഥാനത്ത് ചൂട് ഉയരുന്നു, ചിക്കൻപോക്സിനെതിരെ ജാഗ്രതാ പാലിക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

വേരിസെല്ലാ സോസ്റ്റർ എന്ന വൈറസ് മൂലമുള്ള പകർച്ചവ്യാധിയാണ് ചിക്കൻപോക്സ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചിക്കൻപോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ചികിത്സ തേടേണ്ടതാണ്. കൂടാതെ, യാതൊരു കാരണവശാലും സ്വയംചികിത്സ പാടില്ല. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, എച്ച്ഐവി ബാധിതർ, കാൻസർ ബാധിതർ, അവയവ ശസ്ത്രക്രിയ കഴിഞ്ഞവർ, ദീർഘകാലമായി ശ്വാസകോശ/ത്വക്ക് രോഗമുള്ളവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

വേരിസെല്ലാ സോസ്റ്റർ എന്ന വൈറസ് മൂലമുള്ള പകർച്ചവ്യാധിയാണ് ചിക്കൻപോക്സ്. ഇതുവരെ ചിക്കൻപോക്സ് വരാത്തവർക്കോ, വാക്സിൻ എടുക്കാത്തവർക്കോ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് ചിക്കൻപോക്സിന്റെ പ്രധാന രോഗലക്ഷണങ്ങൾ. ചിക്കൻപോക്സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുള്ളവരുമായി അടുത്ത സമ്പർക്കത്തിലൂടെയും, കുമിളകളിലെ സ്രവങ്ങളിലൂടെയും, ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നത് വഴിയും ചിക്കൻപോക്സ് ബാധിക്കുന്നതാണ്.

Also Read: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന് എതിരെ പരാതി നല്‍കി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button