KeralaLatest NewsNews

വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച രാഹുലിനെ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളര്‍ന്ന നേതാവ് സുരേന്ദ്രൻ: ശോഭാ സുരേന്ദ്രൻ

'നാം രണ്ട് നമുക്ക് രണ്ട്, കുടുംബാസൂത്രണ പാർട്ടി'യാണെന്നു ബിജെപിയെ അധിക്ഷേപിച്ചയാളാണ് ഇന്ദിരാഗാന്ധി

ആലപ്പുഴ: വായില്‍ സ്വർണക്കരണ്ടിയുമായി ജനിച്ച രാഹുൽ ഗാന്ധിയെ വയനാട്ടില്‍ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളർന്ന് നേതാവായ കെ.സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥിയായ ശോഭ തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ലോക്സഭാ സ്ഥാനാർത്ഥിത്വം വയനാട്ടിലെ ജനങ്ങളിലേക്ക് വികസനം എത്തിക്കാനുള്ള വലിയൊരു അവസരമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

read also:മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി: പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

‘ഒരുപക്ഷെ രാഹുല്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കുമായിരുന്നു. എന്നാല്‍ രാഹുലിന് ക്ലാസെടുത്ത് കൊടുക്കുന്നത് കെ.സി വേണുഗോപാല്‍ ആയതിനാലാണ് ഇത്രയും തലതിരിഞ്ഞുപോയത്. എത്രയോ മിടുക്കരായ കോണ്‍ഗ്രസ് പ്രവർത്തകരെ മുളയിലേ നുള്ളി. എന്നിട്ട് ഈ ചെറുപ്പക്കാരന് പ്രസംഗം എഴുതിക്കൊടുത്ത് ശീലിപ്പിച്ച്‌ കോണ്‍ഗ്രസിന്റെ ഭാവിയെ തന്നെ ഇല്ലാതാക്കി. ‘നാം രണ്ട് നമുക്ക് രണ്ട്, കുടുംബാസൂത്രണ പാർട്ടി’യാണെന്നു  ബിജെപിയെ അധിക്ഷേപിച്ചയാളാണ് ഇന്ദിരാഗാന്ധി. എന്നാലിന്ന് നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് 303 എംപിമാരെ കൈമുതലാക്കിയാണ്. ബിജെപിയുടെ വളർച്ച അതിവേഗമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പോയാല്‍ ബിജെപി 400 കടക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഈയവസരത്തില്‍ സ്മരിക്കുകയാണ്’- ശോഭാ സുരേന്ദ്രൻ പറഞ്ഞു.

‘ഇപ്പോള്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി കസേരയില്‍ കയറിയിട്ട്, സ്വന്തം കുടുംബത്തെ മാത്രം നന്നാക്കിയ വ്യക്തിയാണ് പിണറായി വിജയൻ. പാവങ്ങളുടെ യാതനയ്‌ക്ക് യാതൊരു വിലയും സിപിഎം നല്‍കിയിട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് എല്‍ഡിഎഫ് സർക്കാരിന്റെ ധൂർത്ത്. 2009ല്‍ 19,000, 2014ല്‍ 43,000, 2019ല്‍ 1,87,000 എന്നിങ്ങനെയാണ് ആലപ്പുഴ മണ്ഡലത്തില്‍ ബിജെപിയുടെ വോട്ടുനില. ഓരോ തെരഞ്ഞെടുപ്പിലും വോട്ടുവിഹിതത്തില്‍ നേടിയ പുരോഗതി കണക്കുകളില്‍ വ്യക്തമാണ്. രണ്ടിരട്ടിയിധികം വോട്ടാണ് ഒരോ പ്രാവശ്യവും ബിജെപിക്ക് ലഭിച്ചത്. ഓരോ പാർട്ടി പ്രവർത്തകന്റെയും കഠിന പരിശ്രമത്തിലൂടെയാണ് ഈ വളർച്ച ബിജെപി സ്വന്തമാക്കിയത്’- എന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button