KeralaLatest NewsNews

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ നിങ്ങള്‍ തയ്യാറാണോ?ഞങ്ങള്‍ 365 ദിവസവും ഇതേ മുദ്രാവാക്യം വിളിക്കുന്നവരാണ്

ഭാരത് മാതാ കീ ജയ് ആദ്യമായി വിളിച്ചത് അസീമുള്ളാ ഖാനാണെന്ന് പറഞ്ഞ  മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സന്ദീപ് വാചസ്പതി

ആലപ്പുഴ: ഭാരത് മാതാ കീ ജയ് ആദ്യമായി വിളിച്ചത് അസീമുള്ളാ ഖാനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

ഭാരതം നമ്മുടെ അമ്മയാണ് എന്ന സങ്കല്‍പ്പം നിങ്ങളോ നിങ്ങളുടെ പാര്‍ട്ടിയോ അംഗീകരിക്കുന്നുണ്ടോ? ഏറ്റവും ചുരുങ്ങിയത് മുസ്ലിം പ്രേമത്തിന്റെ പേരിലെങ്കിലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ തയ്യാറുണ്ടോ? എന്ന് തുടങ്ങി മുഖ്യന്റെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളായിരുന്നു സന്ദീപ് വാചസ്പതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Read Also: ട്രേഡിംഗ് നടത്തിയാൽ ലക്ഷങ്ങൾ കൊയ്യാം!! ഉപഭോക്താക്കളിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയ കേസിൽ 3 യുവാക്കൾ പിടിയിൽ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

 

‘ഭാരത് മാതാ കീ ജയ് ആദ്യമായി ഉപയോഗിച്ചത് അസീമുള്ളാഖാന്‍ ആയത് കൊണ്ട് ബിജെപിക്കാര്‍ അത് ഉപേക്ഷിക്കുമോ എന്നാണ് മുഖ്യന്റെ ചോദ്യം?. ഭാരതത്തെ ആര് പ്രകീര്‍ത്തിച്ചാലും അത് ഏറ്റെടുക്കുക എന്നതാണ് ഓരോ ദേശസ്‌നേഹിയുടെയും ചുമതല. അത് ഇത്ര കാലവും ഞങ്ങള്‍ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. ഈ നാട്ടിലെ മുസ്ലിമിന്റെ ദേശസ്‌നേഹത്തെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു സംശയം ഇല്ല. ഹിന്ദുവും മുസല്‍മാനും തോളോട് തോള്‍ ചേര്‍ന്ന് പോരാടിയതിന്റെ ഫലമാണ് ഈ നാടിന്റെ സ്വാതന്ത്ര്യമെന്ന ബോധ്യവുമുണ്ട്. അത് ഈ നാട്ടില്‍ ജനിച്ച ഓരോരുത്തരുടെയും കടമയാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതിന് മതം ഘടകമേയല്ല. ഇതാണ് ഞങ്ങളുടെ നിലപാട്’.

‘നാടിന്റെ ഓരോ നന്മകളെയും മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന താങ്കളോട് ചില ചോദ്യങ്ങള്‍ ഭാരതം നമ്മുടെ അമ്മയാണ് എന്ന സങ്കല്‍പ്പം നിങ്ങളോ നിങ്ങളുടെ പാര്‍ട്ടിയോ അംഗീകരിക്കുന്നുണ്ടോ? 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നായകരില്‍ ഒരാളായ അസീമുള്ളാഖാന്റെ പ്രേരണ സ്രോതസ്സായ മഹര്‍ഷി ദയാനന്ദ സരസ്വതിയെയും അദ്ദേഹത്തിന്റെ ആര്യ സമാജത്തെയും താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? ഏറ്റവും ചുരുങ്ങിയത് മുസ്ലിം പ്രേമത്തിന്റെ പേരിലെങ്കിലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ തയ്യാറുണ്ടോ? ഞങ്ങള്‍ 365 ദിവസവും ഇതേ മുദ്രാവാക്യം വിളിക്കുന്നവരാണ്. താങ്കള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് വിളിക്കുമോ? അസീമുള്ളാ ഖാന്റെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ. ചങ്കൂറ്റമുണ്ടോ?’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button