Latest NewsNewsIndia

ജമ്മു കാശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ ഉടൻ പരിഗണിക്കും; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എഴുപതോളം പ്രദേശങ്ങളിൽ നിന്ന് ഇതിനോടകം അഫ്സ്പ പിൻവലിച്ചിട്ടുണ്ട്

ശ്രീനഗർ: ജമ്മു കാശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ ഉടൻ തന്നെ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എഴുപതോളം പ്രദേശങ്ങളിൽ നിന്ന് ഇതിനോടകം അഫ്സ്പ പിൻവലിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജമ്മു കാശ്മീരിലും ഇവ പിൻവലിക്കാനുള്ള നീക്കത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. കേന്ദ്രഭരണ പ്രദേശത്ത് നിന്നും അഫ്സ്പ പിൻവലിച്ച്, ക്രമസമാധാന ചുമതല ജമ്മു കാശ്മീരിലെ പോലീസിന് ഉടൻ കൈമാറിയേക്കും. നേരത്തെ ക്രമസമാധാനം പരിപാലിക്കുന്നതിൽ ജമ്മു കാശ്മീർ പോലീസിൽ വിശ്വാസം ഉണ്ടായിരുന്നില്ല. നിലവിൽ, മികച്ച പ്രവർത്തനമാണ് ഇവർ കാഴ്ചവെക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി.

ഇന്ത്യൻ ആർമി, എയർ ഫോഴ്സ്, കേന്ദ്ര സായുധ പാരാമിലിറ്ററി സേനകൾ എന്നിവയ്ക്ക് നൽകപ്പെട്ട, ‘പ്രത്യേക അധികാരങ്ങ’ളാണ് അഫ്സ്പ നിയമത്തിൽ ഉൾപ്പെട്ടിരുന്നത്. നിലവിൽ, ജമ്മു കാശ്മീരിലെ വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം, ജമ്മു കാശ്മീരിൽ സമാധാനം പുനസ്ഥാപിച്ച് ജനാധിപത്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം വാഗ്ദാനം നൽകിയിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറിന് മുൻപായി ജമ്മു കാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതാണ്.

Also Read: മദ്യനയ അഴിമതി കേസ്: ജയിലിൽ കഴിയുന്ന കെജ്രിവാളിനെതിരെ പൊതു താൽപര്യ ഹർജി സമർപ്പിച്ച് സാമൂഹിക പ്രവർത്തകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button