Latest NewsKeralaNews

ലോക്സഭാ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു

രാജ്യത്തെ ഇക്കുറി 7 ഘട്ടങ്ങളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങൾക്കും അന്നേദിവസം അവധിയായിരിക്കും. അതേസമയം, വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് നൽകിയിട്ടുള്ളത്.

കൊമേഴ്സിൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചുമതല ലേബർ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. ലേബർ കമ്മീഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്. അന്നേ ദിവസം യാതൊരു കാരണവശാലും ശമ്പളം നിഷേധിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടലിന് പിന്നിലെ ഐതീഹ്യം

രാജ്യത്തെ ഇക്കുറി 7 ഘട്ടങ്ങളിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 19ന് ആരംഭിക്കും. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 26നാണ്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും അന്നേദിവസം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിലവിൽ, തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button