KeralaLatest NewsNews

ബെംഗളൂരു കഫേ സ്‌ഫോടന കേസില്‍ ആദ്യ അറസ്റ്റ്: ബോംബ് വെച്ച ആളെയും തിരിച്ചറിഞ്ഞു

ബെംഗളൂരു : ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശി മുസമ്മില്‍ ശരീഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായിരിക്കുന്നത്.

Read Also: 22 ലക്ഷം രൂപ തട്ടിയെടുത്തു : മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ പിടിയില്‍

കഫേയില്‍ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞു. മുസ്സവിര്‍ ഷസീബ് ഹുസൈന്‍ എന്നയാളാണ് ബോംബ് വെച്ചതെന്ന് തിരിച്ചറിഞ്ഞെന്ന് എന്‍ഐഎ വ്യക്തമാക്കി. അബ്ദുല്‍ മതീന്‍ താഹ എന്നയാളാണ് സ്‌ഫോടനത്തിന്റെ മറ്റൊരു ആസൂത്രകന്‍. മുസ്സവിറും താഹയും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി അന്വേഷണം സജീവമായി തുടരുന്നുവെന്നും എന്‍ഐഎ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button