KeralaLatest NewsNews

മലപ്പുറത്ത് വൻ സ്ഫോടക ശേഖരം! പിടിച്ചെടുത്തത് ആയിരക്കണക്കിന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും

മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

മലപ്പുറം വളാഞ്ചേരിയിൽ നിന്നും വൻ സ്ഫോടക ശേഖരം പിടിച്ചെടുത്തു. ആയിരക്കണക്കിന് ജലാറ്റിൻ സ്റ്റിക്കറുകളും, ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. വലിയ തോതിൽ സ്ഫോടക വസ്തുക്കൾ എന്തിനാണ് കൊണ്ടുവന്നതിനെ കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പിടികൂടിയ നാല് പേരെയും ചോദ്യംചെയ്ത് വരികയാണ്. ജലാറ്റിൻ സ്റ്റിക്ക് 1124, ഡിറ്റനേറ്റർ 4000, ഇലക്ട്രിക്ക് ഡിറ്റനേറ്റർ 3340, സേഫ്റ്റി ഫ്യൂസ് 1820 എന്നിങ്ങനെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. ഒരു മണിക്കൂറിനകം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് വളാഞ്ചേരി പൊലീസ് വ്യക്തമാക്കി.

Also Read: ഇസ്രയേലിന് ബോംബുകളും യുദ്ധവിമാനങ്ങളും നൽകാൻ അമേരിക്കൻ കരാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button