Latest NewsNewsIndia

പങ്കാളിയെ ഭൂതം അല്ലെങ്കിൽ പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാൻ കഴിയില്ല; പാറ്റ്ന ഹൈക്കോടതി

1994-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്

പാറ്റ്ന: പങ്കാളിയെ ഭൂതം അല്ലെങ്കിൽ പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാൻ കഴിയുകയില്ലെന്ന് പാറ്റ്ന ഹൈക്കോടതി. ജസ്റ്റിസ് ബിബേക് സൗധരി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാർഖണ്ഡ് സ്വദേശികളായ സഹദേവോ ഗുപ്തയും, മകൻ നരേഷ് കുമാർ ഗുപ്തയും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ശിഥിലമായ വിവാഹ ബന്ധങ്ങളിൽ ഭാര്യാഭർത്താക്കന്മാർ പരസ്പരം മോശമായ ഭാഷയിൽ അധിക്ഷേപിക്കുന്ന സംഭവങ്ങൾ ക്രൂരതയുടെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സ്ത്രീധനത്തിന് വേണ്ടി ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി നരേഷ് കുമാറിന്റെ ഭാര്യ നൽകിയ പരാതിയിൽ ഇരുവരെയും കീഴ്കോടതി ശിക്ഷിച്ചിരുന്നു. 1994- ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിൽ സഹദേവോക്കും നരേഷ് കുമാറിനും ഒരു വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് ശിക്ഷാവിധിയെ ചോദ്യംചെയ്ത് നരേഷ് കുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കാലയളവിനുള്ളിൽ ഇരുവർക്കും വിവാഹമോചനവും അനുവദിക്കപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീയെ ഭർത്താവ് ഭൂതം എന്നും പിശാച് എന്നും വിളിക്കുന്നത് ക്രൂരതയുടെ പരിധിയിൽ വരുമെന്ന് സ്ത്രീയുടെ അഭിഭാഷകൻ വാദത്തനിടയിൽ ഉന്നയിച്ചിരുന്നു.

Also Read: ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം, അത് എന്റെ നോവൽ ആണ്, നോവൽ!! ബെന്യാമിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button