KeralaLatest NewsNews

കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്ന് കടകളിലാണ് തീ ആളിപ്പടർന്നത്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം. യുണൈറ്റഡ് ബിൽഡിംഗിലെ 20ലേറെ കടകളുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. കോംപ്ലക്സിലെ ഒരു കട പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. ചെരുപ്പ്, സ്റ്റേഷനറി എന്നീ സാധനങ്ങൾ വിൽക്കുന്ന കടയാണ് പൂർണ്ണമായും അഗ്നിക്കിരയായത്. നിലവിൽ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഷോപ്പിംഗ് കോംപ്ലക്സിലെ മൂന്ന് കടകളിലാണ് തീ ആളിപ്പടർന്നത്. സംഭവത്തെ തുടർന്ന് നിമിഷങ്ങൾക്കകം ഫയർഫോഴ്സ് എത്തിയെങ്കിലും, കോംപ്ലക്സിന്റെ വിവിധ ഭാഗങ്ങളിലേക്ക് തീ അതിവേഗത്തിൽ പടരുകയായിരുന്നു. രണ്ട് കടകൾ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയിലെ കടകളിലാണ് തീപിടിത്തം ഉണ്ടായിട്ടുള്ളത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: ശ്രീലങ്കയ്ക്ക് സുപ്രധാന ദ്വീപ് വിട്ടുനൽകിയത് കോൺഗ്രസ്: കടന്നാക്രമിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button