Latest NewsNews

ക്ഷമിക്കണം, ഞാൻ പോകുന്നു: 17കാരി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

വ്യാഴാഴ്ച രാത്രി പത്ത് മണിയോടുകൂടിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം കോളേജ് അധികൃതർ മാതാപിതാക്കളെ അറിയിക്കുന്നത്

ഹൈദരാബാദ്: 17കാരി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. സുഹൃത്തുക്കളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്നാണ് ആന്ധ്രാപ്രദേശിലെ അനകപളളി സ്വദേശിയും പോളിടെക്നിക് വിദ്യാർത്ഥിനിയുമായ പെൺകുട്ടി കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വെളളിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് പെണ്‍കുട്ടി സഹോദരിക്ക് മരണകാരണം അറിയിച്ചുകൊണ്ടുളള മെസേജ് അയച്ചതായി പൊലീസ് അറിയിച്ചു. താൻ കോളേജിലുളള ചില സഹപാഠികളില്‍ നിന്ന് ലൈംഗികാതിക്രമം നിരന്തരമായി നേരിട്ടെന്നും സംഭവത്തില്‍ പരാതി നല്‍കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും പരാതിപ്പെട്ടാല്‍ തന്റെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് സഹപാഠികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മെസേജിലൂടെ വെളിപ്പെടുത്തി.

read also: ശ്രീലങ്കയ്ക്ക് സുപ്രധാന ദ്വീപ് വിട്ടുനൽകിയത് കോൺഗ്രസ്: കടന്നാക്രമിച്ച് പ്രധാനമന്ത്രി

വ്യാഴാഴ്ച രാത്രി പത്ത് മണിയോടുകൂടിയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം കോളേജ് അധികൃതർ മാതാപിതാക്കളെ അറിയിക്കുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിനെ അറിയിച്ചു. എന്നാല്‍ വെളളിയാഴ്ച പുലർച്ചെ 12.50ഓടുകൂടി പെണ്‍കുട്ടി വീട്ടുകാരോട് പരിഭ്രമിക്കണ്ടെന്നും തനിക്ക് ഒന്നുംപറ്റിയിട്ടില്ലെന്നും മെസേജ് ചെയ്യുകയായിരുന്നു.

‘താൻ പറയുന്നത് വ്യക്തമായി മനസിലാക്കുക. തന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും തന്നെ നന്നായാണ് വളർത്തിയത്. ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്. ഒരമ്മയാകാൻ പോകുന്ന ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇഷ്ടപ്പെട്ടത് പഠിക്കണം. മറ്റുളളവർ പറയുന്നത് കേള്‍ക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോകണം. എന്നെ പോലെയാകരുത്. എപ്പോഴും സന്തോഷത്തോടെ ഇരിക്കൂ. നല്ലൊരു ജീവിതമുണ്ടാകട്ടെ’-പെണ്‍കുട്ടി മെസേജില്‍ കുറിച്ചു.

‘കോളേജില്‍ നിന്നുണ്ടായ ദുരനുഭവം അദ്ധ്യാപകരെ അറിയിക്കാൻ സാധിച്ചിരുന്നില്ല. കാരണം പ്രതികള്‍ തന്റെ ചിത്രങ്ങള്‍ എടുത്തിരുന്നു. ശേഷം ഭീഷണിയും മുഴക്കിയിരുന്നു. ഞാൻ മാത്രമല്ല ഇത്തരത്തിലുളള പ്രശ്നങ്ങള്‍ അനുഭവിക്കുന്നത്. മറ്റുളള പെണ്‍കുട്ടികളും ഇരകളാണ്, അവരുടെയും അവസ്ഥയും സമാനമാണ്. ഞങ്ങള്‍ ഈ വിവരം പൊലീസില്‍ അറിയിച്ചാല്‍ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തും. എന്റെ ഈ തീരുമാനത്തില്‍ നിങ്ങള്‍ കുറച്ച്‌ നാള്‍ സങ്കടപ്പെടും. അതുകഴിഞ്ഞാല്‍ മറക്കും. പകരം ഞാൻ ജിവിച്ചിരുന്നാല്‍ വീണ്ടും സങ്കടത്തിന് കാരണമാകും. ചേച്ചി ക്ഷമിക്കണം. ഞാൻ പോകുന്നു’- എന്നും പെണ്‍കുട്ടി മെസേജില്‍ കൂട്ടിച്ചേർത്തു.

മെസേജ് കണ്ടയുടനെ ആത്മഹത്യ ചെയ്യരുതെന്ന് വീട്ടുകാർ തിരികെ അറിയിച്ചെങ്കിലും പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. മകളുടെ മരണത്തിന്റെ യഥാർത്ഥ കാരണം അറിയാൻ പിതാവ് പൊലീസിന് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button