KeralaLatest NewsNews

വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാലറെക്കോഡില്‍. തിങ്കളാഴ്ച 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവര്‍ഷം മാര്‍ച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനു മുമ്പുള്ള റെക്കോഡ്. ഇതില്‍ 2.15 കോടി യൂണിറ്റാണ് കേരളത്തില്‍ ഉത്പാദിപ്പിച്ചത്. ഉപഭോഗം 10 കോടി പിന്നിട്ടതോടെ ദിവസം ശരാശരി 22 കോടിരൂപയ്ക്കാണ് പവര്‍ എക്‌സ്ചേഞ്ചില്‍നിന്ന് വൈദ്യുതിവാങ്ങുന്നത്.

Read Also: സോഷ്യൽ മീഡിയയിലൂടെ പിതാവുമായി ഫ്രണ്ട്ഷിപ്പ്, പിന്നീട് വീട്ടിൽ താമസമാക്കി:ബംഗ്ലാദേശ് സ്വദേശി 14കാരിയെ കടത്തിക്കൊണ്ടുപോയി

ഏപ്രിലിലും യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും. മാസങ്ങളായി ബോര്‍ഡ് 10 പൈസ ഈടാക്കിക്കൊണ്ടിരിക്കുന്നത് ഈമാസവും തുടരുന്നതോടൊപ്പം റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച 9 പൈസകൂടി ഈടാക്കുന്നതോടെയാണ് 19 പൈസ സര്‍ച്ചാര്‍ജ് നല്‍കേണ്ടിവരുന്നത്.

വേനല്‍ തുടങ്ങുന്നതിനു മുമ്പ് ഫെബ്രുവരിയില്‍ വൈദ്യുതിവാങ്ങാന്‍ അധികം ചെലവാക്കേണ്ടിവന്ന തുക പിരിക്കാനാണ് 10 പൈസ സര്‍ച്ചാര്‍ജ്. 28.30 കോടിരൂപയാണ് ഇങ്ങനെ ചെലവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ 25.70 പൈസയാണ് യൂണിറ്റിന് ചുമത്തേണ്ടത്.

എന്നാല്‍ ഇതില്‍ പത്തുപൈസ ചുമത്താനെ ബോര്‍ഡിന് അധികാരമുള്ളൂ. കൂടുതല്‍വേണമെങ്കില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനിക്കണം. പത്തുപൈസ പരിധിനിശ്ചയിച്ചിരിക്കുന്നതിനാല്‍ കഴിഞ്ഞവര്‍ഷം ജനുവരിമുതല്‍ 23.82 കോടിരൂപകൂടി ഇത്തരത്തില്‍ ഈടാക്കാന്‍ ശേഷിക്കുന്നുണ്ടെന്നാണ് ബോര്‍ഡിന്റെ കണക്ക്. ഈ തുകകൂടി ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് പിന്നാലെ റെഗുലേറ്ററി കമ്മീഷനെ സമീപിക്കും.

അണക്കെട്ടുകളില്‍ ഇപ്പോള്‍ 45 ശതമാനം വെള്ളമാണ് ശേഷിക്കുന്നത്. കാലവര്‍ഷം ഇത്തവണ സാധാരണതോതില്‍ ലഭിക്കുമെന്ന പ്രവചനം ബോര്‍ഡിന് ആശ്വാസകരമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button