Latest NewsIndia

ഭരണഘടനാ ലംഘനം, പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതിന് കാരണം കാണിക്കാൻ അന്ത്യ ശാസനം നൽകി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: വിവിധ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ” എന്നു പേരിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ നിലപാട് വ്യക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസാന അവസരം നൽകി ഡൽഹി ഹൈക്കോടതി. ഒരാഴ്ചയ്‌ക്കകംപ്രതിപക്ഷ പാർട്ടികൾ അഭിപ്രായം അറിയിക്കണം എന്നാണ് ഡൽഹി ഹൈക്കോടതിയുടെ അന്ത്യശാസനം.

ഹർജിയിൽ ഏപ്രിൽ 10ന് വാദം കേട്ട് അന്തിമതീർപ്പ് കൽപ്പിക്കുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി.വ്യവസായി ഗിരീഷ് ഭരദ്വാജാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ നേരത്തെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നൽകിയിരുന്നു.

കൂടാതെ, ദേശീയ ചിഹ്നത്തിൻ്റെ അനിവാര്യ ഘടകമായ I.N.D.I.A എന്ന ചുരുക്കെഴുത്ത് ഏതെങ്കിലും പ്രൊഫഷണൽ, വാണിജ്യ ആവശ്യങ്ങൾക്കും രാഷ്ട്രീയ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയില്ലെന്നും, ഇത് ചിഹ്നങ്ങളുടെയും പേരുകളുടെയും (അനുചിതമായ ഉപയോഗം തടയൽ) നിയമം, 1950,ന്റെ ലംഘനത്തിന് തുല്യമാണെന്നും ഭരദ്വാജ് വ്യക്തമാക്കി.

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്നത് . 2024-ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അനാവശ്യ നേട്ടം കൊയ്യാൻ വേണ്ടി മാത്രമാണെന്നാണ് ഹർജിക്കാരൻ വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button