Latest NewsIndiaInternational

‘ചെെന ആദ്യം, ഇന്ത്യ രണ്ടാമത്’ എന്ന് നെഹ്റു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു: എസ്.ജയശങ്കർ

ന്യൂഡൽഹി: ചൈനാ വിഷയത്തിൽ പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിനെ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക് അധിനിവേശ കാശ്മീർ (പിഒകെ), ഇന്ത്യയുടെ പ്രദേശങ്ങളിലെ ചില ചൈനീസ് അധിനിവേശം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണം മുൻകാല തെറ്റുകളാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം വാഗ്‌ദാനം ചെയ്‌തപ്പോൾ പ്രധാനമന്ത്രി നെഹ്‌റു ‘ഇന്ത്യ രണ്ടാമത്, ചൈന ആദ്യം’ എന്ന് പറഞ്ഞ ഒരു കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ സംസാരിക്കവെ, ചൈനയുടെ കൈവശമുള്ള പ്രദേശങ്ങളും പിഒകെയുടെയും തിരികെ ലഭിക്കാൻ ഇന്ത്യ അനുരഞ്ജനം നടത്തണമോ അതോ അവ തിരിച്ചുപിടിക്കാൻ പ്രവർത്തിക്കണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയശങ്കർ.

കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി നേതാക്കൾ നെഹ്‌റുവിൻ്റെയും ഇന്ദിരാഗാന്ധിയുടെയും കീഴിലുള്ള മുൻ കോൺഗ്രസ് സർക്കാരുകളെ ലക്ഷ്യമിടുന്നു. 1950-ൽ അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ, ചൈനയെക്കുറിച്ച് നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത രണ്ട് മുന്നണികളിൽ (പാകിസ്ഥാനും ചൈനയും) ഇന്ന് ആദ്യമായി നാം വെല്ലുവിളികൾ നേരിടുന്നുവെന്ന് പട്ടേൽ നെഹ്‌റുവിനോട് പറഞ്ഞിരുന്നു. ചൈനക്കാരുടെ ഉദ്ദേശം വ്യത്യസ്‌തമായി തോന്നുന്നതിനാൽ പറയുന്നത് വിശ്വസിക്കുന്നില്ലെന്നും മുൻകരുതലുകൾ എടുക്കണമെന്നും നെഹ്‌റു പറഞ്ഞു.

നിങ്ങൾ ചൈനക്കാരെ അനാവശ്യമായി സംശയിക്കുന്നുവെന്ന് നെഹ്‌റു പട്ടേലിനോട് മറുപടി പറഞ്ഞു. ഹിമാലയത്തിൽ നിന്ന് ആർക്കും നമ്മളെ ആക്രമിക്കാൻ കഴിയില്ലെന്ന് നെഹ്‌റു പറഞ്ഞു. പട്ടേലിൻ്റെ മുന്നറിയിപ്പുകൾ നെഹ്‌റു പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും ജയശങ്കർ പറഞ്ഞു. .

‘അതുമാത്രമല്ല, യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തപ്പോൾ, ആ സീറ്റ് ഞങ്ങൾ അർഹിക്കുന്നു, പക്ഷേ ആദ്യം അത് ചൈനയ്ക്ക് ലഭിക്കണം, ഇന്ത്യ രണ്ടാമത്, ചൈന ആദ്യം എന്ന് നെഹ്‌റു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. എന്നാൽ നമ്മൾ ഇപ്പോൾ ഇന്ത്യ ഫസ്റ്റ് നയമാണ് പിന്തുടരുന്നത്.’ അദ്ദേഹം പറഞ്ഞു. ഒരു ജഡ്ജിയുടെ മാനസികാവസ്ഥ അറിയാവുന്നതിനാൽ കശ്മീർ വിഷയം യുഎന്നിലേക്ക് കൊണ്ടുപോകുന്നതിനെ പട്ടേൽ അനുകൂലിച്ചില്ലെന്നും ജയശങ്കർ പറഞ്ഞു.

‘ജഡ്ജി പക്ഷപാതക്കാരനാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ അദ്ദേഹത്തിൽ നിന്ന് നീതി തേടാൻ പോകുമോ? പക്ഷേ അതാണ് സംഭവിച്ചത്, പ്രശ്നം യുഎന്നിലേക്ക് കൊണ്ടുപോയി, ഉടൻ തന്നെ സൈനികാഭ്യാസം നിർത്താൻ (പിഒകെ വീണ്ടെടുക്കാൻ) വളരെയധികം സമ്മർദ്ദം വന്നു’. മുൻകാല തെറ്റുകൾ മൂലമാണ് ഇന്ന് നമ്മൾ ഇത്തരം അവസ്ഥകളിൽ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ന് നമ്മൾ നമ്മുടെ അതിരുകളെ കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ അതിരുകൾ തിരുത്തിയെഴുതൂ എന്ന് ചിലർ പറയുന്നു. നമ്മുടെ അതിരുകൾ ഇപ്പോഴും നമ്മുടെ അതിരുകളാണ്, നമ്മൾ ഒരിക്കലും അതിൽ സംശയിക്കേണ്ടതില്ല,’ -വിദേശകാര്യ മന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, മുൻകാലങ്ങളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച നിരവധി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കേന്ദ്രസർക്കാർ ശ്രമിച്ചു, അവയിൽ ചിലതിന് പരിഹാരം കാണുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും ചില പ്രശ്‌നങ്ങൾക്ക് കൂടുതൽ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കശ്മീരിൻ്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു പാർലമെൻ്റ് പ്രമേയമുണ്ട് (പിഒകെ സംബന്ധിച്ച്) എല്ലാവരും അതിനെ മാനിക്കണം,’ ജയശങ്കർ പറഞ്ഞു.

ഇന്ന് നമ്മുടെ നിലപാടിനെക്കുറിച്ച് ഉത്തരം തേടേണ്ടത് പ്രധാനമാണെന്നും എന്നാൽ തെറ്റുകൾ നോക്കേണ്ടതും പ്രധാനമാണെന്നും കൂട്ടിച്ചേർത്തു. 40 വർഷത്തിന് ശേഷം ഇന്ത്യക്ക് ഒരു ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ നൽകാൻ അമേരിക്ക സമ്മതിച്ചു, അർദ്ധചാലക ചിപ്പുകൾ നിർമ്മിക്കുന്ന മൂന്ന് കമ്പനികൾ ഇന്ത്യയിൽ പ്ലാൻ്റുകൾ സ്ഥാപിക്കാൻ സമ്മതിച്ചുവെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവസാന യുഎസ് സന്ദർശനത്തിലെ ചില കാര്യങ്ങൾ, ജയശങ്കർ പറഞ്ഞു.

‘പ്രധാനമന്ത്രി ഈ കാര്യങ്ങൾ യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് മുന്നോട്ട് വച്ചപ്പോഴാണ്, അത് യാഥാർത്ഥ്യമാകുന്നത്,” അദ്ദേഹം പറഞ്ഞു. പുതിയ ബിസിനസ്സ് ഇടനാഴികൾ സൃഷ്ടിക്കാൻ ഇന്ത്യ സൗഹൃദ രാജ്യങ്ങളുമായി പ്രവർത്തിക്കുന്നുണ്ടെന്നും നിർദിഷ്ട ഇന്ത്യ, യുഎഇ, സൗദി അറേബ്യ മുതൽ യൂറോപ്പ് വരെയുള്ള ഇടനാഴി അതിലൊന്നാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ മുൻഗണന കയറ്റുമതിയായിരുന്നു, കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ വ്യവസായികൾക്ക് വിദേശ രാജ്യങ്ങളിലെ രാജ്യത്തിൻ്റെ എംബസികളിൽ നിന്ന് സഹായം സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രവാസി സമൂഹമാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ സമ്പത്തെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button