Latest NewsNewsIndia

ബെംഗളൂരുവില്‍ മലയാളികളെ വലച്ച് ചുട്ടുപൊള്ളുന്ന ചൂടും കുടിവെള്ള ക്ഷാമവും

ബെംഗളൂരു: കടുത്ത ജലക്ഷാമത്തിനൊപ്പം രൂക്ഷമായ ചൂടാണ് ബെംഗളൂരു നിവാസികളെ വലയ്ക്കുന്നത്. ബുധനാഴ്ച ബെംഗളൂരുവില്‍ രേഖപ്പെടുത്തിയ താപനില 36.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. ചൊവ്വാഴ്ച ഇത് 37.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസമായാണ് ഇതിനെ കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്. ബെംഗളൂരുവില്‍ ഇത്രയും രൂക്ഷമായ നിലയില്‍ അന്തരീക്ഷ താപനില എത്തിയത് 2016ലായിരുന്നു. അന്ന് 39.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഉയര്‍ന്ന താപനില.

Read Also: പിതാവിനെ തലയ്ക്കടിച്ച്‌ കൊന്ന കേസില്‍ അറസ്റ്റിലായ മകൻ്റെ കൈതണ്ടയില്‍ പച്ചകുത്തിയ വാചകം ‘ഹൃദയമുള്ളവൻ’!

കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ നാലാമത്തെ ഉയര്‍ന്ന താപനിലയും എട്ട് വര്‍ഷത്തിനിടയിലെ രണ്ടാമത്തെ ഉയര്‍ന്ന താപനിലയുമാണ് ബെംഗളൂരുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി അന്തരീക്ഷ താപനലി ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്. ബെംഗലുരു അര്‍ബന്‍, ബെംഗലുരു റൂറല്‍, മാണ്ഡ്യ, തുംകൂര്‍, മൈസൂര്‍ മേഖലകളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button