Latest NewsKerala

ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ് യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പരിക്ക്

കോട്ടയം: കോട്ടയത്ത് ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കുന്നതിനിടെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പരിക്ക്. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി പ്രതിമയിൽ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുമ്പോൾ ഏണി മറിഞ്ഞുവീണാണ് പരിക്ക് പറ്റിയത്. കൂടെ ഉണ്ടായിരുന്ന മോൻസ് ജോസഫ് എം.എൽ.എ. തിരവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് എന്നിവർക്കും നിസാര പരിക്കേറ്റു.

തിരുനക്കരയിലായിരുന്നു സംഭവം. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പ്രവർത്തകർക്കൊപ്പമാണ് ഫ്രാൻസിസ് ജോർജ് എത്തിയത്. താത്കാലിക ഗോവണി വെച്ച് ഗാന്ധിപ്രതിമയിൽ പുഷ്പഹാരമണിയിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു. തുടർന്ന് ഹാരമണിയിക്കാനായി കയറിയപ്പോൾ ഗോവണി മറിയുകയായിരുന്നു. നാലുപേരുടേയും കാലിനാണ് പരിക്കേറ്റത്.

വീണശേഷം പ്രവർത്തകർ ഫ്രാൻസിസ് ജോർജിനെ എടുത്തുയർത്തി ഗാന്ധി പ്രതിമയിൽ ഹാരമണിയിച്ചു. ശേഷം നേതാക്കൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button