Latest NewsNewsIndia

മോദി സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കുണ്ടായത് വമ്പന്‍ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കുണ്ടായത് വമ്പന്‍ മാറ്റങ്ങളെന്ന് റിപ്പോര്‍ട്ട് . വന്ദേ ഭാരത് ട്രെയിനുകള്‍, പുകയില്ലാത്ത എഞ്ചിനുകള്‍, ഇലക്ട്രിക് ട്രെയിനുകള്‍, പുതിയ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഇന്ന് ഇന്ത്യന്‍ റെയില്‍വേയുടെ ഐഡന്റിറ്റിയാണ്. ഇന്ന് കശ്മീരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി റെയില്‍വേ വഴി ബന്ധിപ്പിച്ചിരിക്കുന്നു.

Read Also: മണ്ണന്തലയിൽ ബോംബ് നിർമ്മിക്കുന്നതിനിടെ 17കാരന്റെ കൈപ്പത്തിയറ്റ സംഭവം, ബോംബ് നിർമ്മിച്ചത് പോലീസിനെ ആക്രമിക്കാനെന്ന് സൂചന

മേഘാലയയില്‍ ആദ്യമായി ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് തുടങ്ങാനും പദ്ധതിയിട്ടത് മോദി സര്‍ക്കാരാണ്. യുപിഎ സര്‍ക്കാരിനേക്കാള്‍ 72% കൂടുതല്‍ ട്രാക്കുകള്‍ സ്ഥാപിച്ചു, പല നഗരങ്ങളിലും വലിയ ലൈനുകള്‍ ലഭിച്ചു . രാജ്യത്ത് പുതിയ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നതിനും പഴയ റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കുന്നതിനും അവയുടെ നവീകരണത്തിനും മോദി സര്‍ക്കാര്‍ ശ്രമിച്ചു .

രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ 100% റെയില്‍വേ റൂട്ടുകളും വൈദ്യുതീകരിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം വൈദ്യുതീകരിച്ച റെയില്‍വേ റൂട്ടുകളുടെ ഇരട്ടിയാണ് 10 വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ വൈദ്യുതീകരിച്ചത്.മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്തെ 21,801 കിലോമീറ്റര്‍ റെയില്‍വേ റൂട്ടുകള്‍ വൈദ്യുതീകരിച്ചിരുന്നു. നിലവില്‍ ഈ സംഖ്യ 61,813 കിലോമീറ്ററാണ്.

ഇന്ത്യ ഡീസലിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടം. റെയില്‍വേ നല്‍കിയ കണക്കുകള്‍ പ്രകാരം 2014-15ല്‍ 285 കോടി ലിറ്റര്‍ ഡീസല്‍ രാജ്യത്ത് റെയില്‍വേ ഉപയോഗിച്ചു. 2020-21ല്‍ ഇത് 95 കോടി ലിറ്ററായി കുറഞ്ഞു. പുതിയ ട്രെയിനുകള്‍ കൊണ്ടുവരുന്നതിലും മോദി സര്‍ക്കാരാണ് മുന്നില്‍. മോദി സര്‍ക്കാരിന്റെ കാലത്ത് ഗതിമാന്‍ എക്സ്പ്രസ്, തേജസ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. വെറും 5 വര്‍ഷത്തിനുള്ളില്‍ 51 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് എത്തി. ഈ 51 ല്‍ 49 വന്ദേ ഭാരത് രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിച്ചതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button