KeralaLatest NewsNews

തൃശൂരില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച് കളക്ടര്‍

തൃശൂര്‍: ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി തൃശൂരില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 24 വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് തിയതിയായ ഏപ്രില്‍ 26 വരെ വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികള്‍ കഴിയുന്നതുവരെയും, (റീ പോള്‍ ആവശ്യമായി വന്നാല്‍ ആ തിയ്യതിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന 06 മണിക്ക് 48 മണിക്കൂര്‍ മുന്‍പും), വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും ലഹരിവിരുദ്ധ ദിനങ്ങളായി (ഡ്രൈ ഡേ) പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Read Also: കുവൈറ്റില്‍ 2 വര്‍ഷത്തോളം പ്രവാസികളുടെ ഉറക്കം കെടുത്തിയ കവര്‍ച്ചക്കാരന്‍ പിടിയിലായി:അറസ്റ്റിലായത് 40 കേസുകളിലെ പ്രതി

ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ച തിയതികളിലും സമയത്തും ജില്ലയില്‍, സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാര്‍ത്ഥങ്ങളും വില്‍ക്കുവാനോ വിതരണം ചെയ്യുവാനോ സംഭരിക്കുവാനോ പാടില്ല. മദ്യ ഷാപ്പുകള്‍, ഹോട്ടലുകള്‍, ക്ലബുകള്‍, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച ദിനങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ലാത്തതാണെന്നും ഉത്തരവിലുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന കര്‍ശന പരിശോധനയുടെ ഭാഗമായി മതിയായ രേഖകള്‍ ഇല്ലാതെ കൊണ്ടുപോയ 23250 രൂപയുടെ 15.50 ലിറ്റര്‍ മദ്യം എക്സൈസ് വകുപ്പ് പിടിച്ചെടുത്തതായി ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button