KeralaLatest NewsNews

ജനങ്ങളുടെ പണം കവര്‍ന്നവര്‍ക്കെതിരെ ഇഡി നടപടി എടുത്തില്ലെങ്കില്‍ ഇഡിയില്‍ വിശ്വാസമില്ലാതാവും : സുരേഷ് ഗോപി

കേന്ദ്ര സര്‍ക്കാര്‍ പട്ടാളത്തെ നിര്‍ത്തിയായാലും പണം കൊടുപ്പിക്കണം

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ് കേസില്‍ പ്രതികരിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. ‘ കരുവന്നൂരിലേത് ജനങ്ങളുടെ ചോര നീരാക്കിയ പണമല്ല, ചോരപ്പണമാണ്. അത് കവര്‍ന്നവര്‍ക്കെതിരെ ഇഡി നടപടി എടുത്തില്ലെങ്കില്‍ ഇഡിയില്‍ വിശ്വാസമില്ലാതാവും. കേന്ദ്ര സര്‍ക്കാര്‍ പട്ടാളത്തെ നിര്‍ത്തിയായാലും പണം കൊടുപ്പിക്കണം. ഇത് പ്രജാ രാജ്യമാണ്. ജനങ്ങള്‍ ഉലയാതിരിക്കാനാണ് ഇഡി, അവര്‍ അവരുടെ ജോലി ചെയ്യട്ടെ, അവരെ ജോലിചെയ്യാന്‍ അനുവദിക്കണം’, സുരേഷ് ഗോപി പറഞ്ഞു.

Read Also: വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം: ജനശതാബ്ദി എക്സ്പ്രസിൽ ഭിക്ഷക്കാരന്‍റെ ആക്രമണത്തിൽ ടിടിആറിന് കണ്ണിന് പരുക്ക്

അതേസമയം, കരുവന്നൂരിലെ ഈ ഡി നടപടിയില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് കെ മുരളീധരന്‍ ആരോപിച്ചു. തൃശ്ശൂര്‍ തിരുവനന്തപുരം സീറ്റ് സംബന്ധിച്ചാണ് ഡീല്‍.ആ ഡീല്‍ താന്‍ ഭയപ്പെടുന്നില്ല. പുറത്തു കാണിക്കുന്ന ഭയമൊന്നും സിപിഎം നേതാക്കള്‍ക്ക് അകത്തില്ലെന്നും മുരളീധരന്‍ പറഞ്ഞു. കരുവന്നൂര്‍ കേസില്‍ ഇഡി ചോദ്യം ചെയ്യലിനായി മുന്‍ എംപി പി.കെ ബിജു ഇന്ന് ഹാജരായേക്കില്ല. രാവിലെ 11 മണിയ്ക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇഡി നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഹാജരാകുമോ എന്നതില്‍ പികെ ബിജു ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് ഇഡി വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button