KeralaLatest NewsIndia

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ഉടൻ വേണം, രേഖകൾ കൈമാറാൻ എന്തിന് കാലതാമസം? സർക്കാരിനോട് ഹൈക്കോടതി

വയനാട്: വെറ്റിനെററി സർവലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടൻ ആരംഭിച്ചു വിജ്ഞാപനം പുറത്തിറക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണം വൈകുന്നത് നീതി പരാജയെപ്പെടുന്നതിനു കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം സിബിഐക്ക് കൈമാറി കൊണ്ട് സർക്കാർ ഉടൻ വിജ്‍ഞാപനം പുറത്തിറക്കണമെന്നും വിജ്ഞാപനം കോടതിയിൽ ഹാജരാക്കണമെന്നുമാണ് കോടതിയുടെ ഉത്തരവിൽ പറയുന്നത്.

സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറാൻ എന്തിനാണ് താമസിച്ചതെന്നും അന്വേഷണം വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. അതേ സമയം കേന്ദ്ര സർക്കാരിൻ്റെ നിർദേശം വന്നാൽ മാത്രമേ സിബിഐ ക്ക് അന്വേഷണം ഏറ്റെടുക്കാനാകൂ എന്ന് സിബിഐ പറയുന്നു. അങ്ങനെയെങ്കിൽ എത്രയും വേഗം അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിപ്പിക്കണമെന്നും കോടതി പറഞ്ഞു.

സംസ്ഥാന സർക്കാർ സിബിക്ക് അന്വേഷണം കൈമാറിയാൽ അത് ഏറ്റെടുക്കുന്നതിന് എന്താണ് തടസമെന്നും അന്വേഷണം വൈകുന്നതിന് ആരാണ് കാരണം എന്നും കോടതി ചോദിച്ചു. ചില ക്ലെറിക്കൽ തടസങ്ങൾ മാത്രമല്ലെ ഉള്ളതെന്നും കോടതി ചോദിച്ചു. ചൊവ്വാഴ്ചക്കുള്ളിൽ വിജ്ഞാപനം ഇറക്കണം എന്നാണ് കോടതി പറഞ്ഞത്. ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button