KeralaLatest NewsNews

അപാരമായ സ്വാതന്ത്ര്യമാണ് സാത്താനെ സേവിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്നതെന്ന് സംവിധായകൻ

മലയാളി ദമ്പതികളും അധ്യാപികയായ സുഹൃത്തും അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിന് പിന്നിൽ സാത്താൻ സേവയെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. ഇതോടെ, ബ്ലാക് മാജിക് അഥവാ സാത്താൻ സേനയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. മരണപ്പെട്ട ആര്യയുടെ ലാപ്ടോപ്പ് നിറയെ മരണാനന്തര ജീവിതവും അന്യഗ്രഹജീവികളുമാണ്. സാത്താൻ സേവയെ കുറിച്ച് പറയുമ്പോൾ മലയാളികൾക്ക് പെട്ടന്ന് ഓർമ വരിക പൃഥ്വിരാജ് നായകനായ ‘ആദം ജോൺ’ എന്ന സിനിമയാണ്.

ജിനു ഏബ്രഹാം സംവിധാനം ചെയ്ത ഈ ചിത്രം 2017 ലാണ് പുറത്തിറങ്ങിയത്. സിനിമ ചെയ്യുന്നതിനായി ഈ വിഷയത്തെ കുറിച്ച് ആഴത്തിൽ പഠിച്ച ശേഷമാണ് സംവിധായകൻ ഇറങ്ങിത്തിരിച്ചത്. തന്റെ അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹം മനസിലാക്കിയ ഒരു കാര്യമുണ്ട്. അതിരുകളില്ലാത്ത സ്വാതന്ത്ര്യവും വിലക്കുകളില്ലായ്മയുമാണ് ഇതിലേക്ക് ആളുകളെ ആകർഷിക്കുന്നതെന്നാണ് ജിനു പറയുന്നത്. മനോരമ ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സാത്താൻ സേവ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അതിന് കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തനിക്ക് ലഭിച്ചില്ലെന്നായിരുന്നു ജിനു നൽകിയ മറുപടി. 2012ൽ ലണ്ടൻ ബ്രിഡ്ജ് എന്ന സിനിമ എഴുതുന്ന സമയത്ത് ലൊക്കേഷൻ കാണാൻ ഒറ്റയ്ക്ക് യു.കെയിൽ പോയ യാത്രയിലാണ് സാത്താൻ സേവ നടത്തുന്നവരെ കുറിച്ച് സംവിധായകൻ അറിയുന്നത്.

നവംബറിൽ സ്കോട്ട്ലൻഡിലേക്കുള്ള യാത്ര ആയിരുന്നു അത്. ആ സമയത്ത് പകൽവെളിച്ചമൊക്കെ കുറഞ്ഞ് വല്ലാത്തൊരു മൂഡ് ആയിരുന്നു അവിടം. ശരിക്കും മറ്റൊരു തരത്തിലുള്ള സിനിമയ്ക്ക് പറ്റിയ ഇടം. ഒരു കുട്ടിയെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് ഒരു ത്രെഡും ജിനുവിന്റെ മനസിലൂടെ അപ്പോൾ കടന്നു വന്നു. അവിടെ വെച്ച് ഒരു സ്ത്രീയെ കണ്ടതും, അവർ സാത്താനെ ആരാദഹിക്കുന്നവരാണെന്ന് സുഹൃത്ത് പറഞ്ഞതും ജിനു ഓർത്തെടുത്തു. സ്കോട്ട്ലൻഡിൽ സാത്താനെ ആരാധിക്കുന്നവർ ഏറെയാണെന്നും, അതിന് വേണ്ടി നിരവധി പള്ളികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അപാരമായ സ്വാതന്ത്ര്യമാണ് സാത്താനെ സേവിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്നത്. വളരെപ്പെട്ടെന്ന് ഫലമുണ്ടാകുമെന്ന അന്ധവിശ്വാസവും ഇതോടൊപ്പം ചേരുന്നു. സിനിമ കഴിഞ്ഞപ്പോൾത്തന്നെ രണ്ട് പുസ്തകങ്ങളും കത്തിച്ചുകളയുകയും ചെയ്തു. നമ്മുടെ നാട്ടിലെ കഥകൾ അന്വേഷിച്ച് ചെന്നെങ്കിലും കാര്യമായൊന്നും കിട്ടിയില്ല. വ്യവസായരംഗത്തെ ചില പ്രമുഖ കുടുംബങ്ങൾ വരെ ഇതിന്റെ കണ്ണികളാണെന്ന് അന്ന് ചിലർ പറഞ്ഞിരുന്നു. അതിനൊന്നും തെളിവില്ല. സിനിമയിൽ കെപിഎസി ലളിതച്ചേച്ചി പറയുന്ന ‘കറുത്തച്ചനൂട്ട്’ തുടങ്ങിയ കാര്യങ്ങൾ അധികം പറയാനാ കഴിഞ്ഞില്ല’, ജിനു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button