KeralaLatest NewsIndia

ബിജെപിയിൽ ചേരാൻ തരൂർ നീക്കം നടത്തിയിരുന്നു, വെളിപ്പെടുത്തലുമായി മുൻ യൂത്ത് കോൺഗ്രസ് നേതാവായ വിമത സ്ഥാനാർഥി

തിരുവനന്തപുരം : ബിജെപിയിൽ ചേരാൻ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നുവെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന അഡ്വ. ഷൈൻ ലാൽ ആണ് തുറന്നുപറച്ചിൽ നടത്തിയത്.

അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുളളവരുമായി 2022 ഒക്ടോബറിൽ ശശി തരൂർ ചർച്ച നടത്തിയെന്നാണ് വെളിപ്പെടുത്തൽ.2022 നവംബറിൽ
ആർഎസ്എസ് കാര്യകർത്താവ് ഗുരുമൂർത്തിയുടെ ചെന്നൈ മൈലാപ്പൂരിൽ രാധാകൃഷ്ണൻശാലയിലുള്ള ഓഫീസിൽ ചർച്ച നടത്തി. ആർഎസ്എസ് വഴി ബിജെപിയിൽ കയറാൻ ആയിരുന്നു ചർച്ച. പല തവണയായി 2023 നവംബർ വരെ ഈ ചർച്ചകൾ തുടർന്നു.

ചർച്ചകൾ വിജയമായിരുന്നെങ്കിൽ തരൂർ ഇത്തവണ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി ആയിരുന്നേനെയെന്നും ഷൈൻ ലാൽ പറയുന്നു. പാർട്ടിയിൽ കയറാനും കേന്ദ്ര ഭരണത്തിൽ പങ്കാളിയാകാനും വേണ്ടിയാണ് ശശി തരൂർ ചർച്ച നടത്തിയിരുന്നതെന്നും ഷൈൻ ലാൽ കുറിപ്പിൽ പറയുന്നു.

22 വർഷമായി ബാലജന സഖ്യം, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, എന്നീ സംഘടനകളിൽ ഭാരവാഹിയായിരുന്നു അഡ്വ. ഷൈൻ. എന്നാൽ സംഘടനയിൽ നിന്നും കടുത്ത അവഗണന നേരിടേണ്ടി വന്നത് കൊണ്ട് ഭാരവാഹിത്വം രാജിവെക്കുകയായിരുന്നു. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button