KeralaLatest News

പാനൂർ സ്ഫോടനം: അറസ്റ്റിലായവർക്കെല്ലാം പാർട്ടി ബന്ധം, മുഖ്യസൂത്രധാരൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്

കണ്ണൂര്‍: പാനൂര്‍ സ്ഫോടനത്തിന്‍റെ മുഖ്യആസൂത്രകൻ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. മുഖ്യസൂത്രധാരനായ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അമൽ ബാബുവും ഡി.വൈ.എഫ്.ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും, പ്രതികൾ എന്തിന് ബോംബുണ്ടാക്കി എന്ന ചോദ്യം വീണ്ടും ബാക്കിയാവുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്‍റവിട കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

കൈപ്പത്തി തകർന്ന വിനീഷ് വലിയ പറമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്‌.വിനീഷും മരിച്ച ഷെറിനും സി.പി.എം പ്രവര്‍ത്തകരാണ്.വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്. അതേസമയം സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകർക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം പ്രവർത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button