PoliticsLatest NewsNews

ബി.ജെ.പിക്കായി കളത്തിലിറങ്ങാൻ സൽമാൻ ഖാൻ?

ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ബോളിവുഡ് താരങ്ങളാണ് ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തുള്ളത്. കങ്കണ റണാവത്ത്, ഹേമ മാലിനി, അരുണ്‍ ഗോവില്‍ എന്നിവരാണ് ജനവിധി തേടാനിറങ്ങുന്നത്. ഇവരുടെ ലിസ്റ്റിൽ സൽമാൻ ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല, മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ് ഷെലാര്‍ കഴിഞ്ഞ ദിവസം നടന്‍ സല്‍മാന്‍ ഖാനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

സല്‍മാന്‍ ഖാനും നടന്റെ മാതാപിതാക്കളുമായും കൂടിക്കാഴ്ച നടത്തിയ വിവരം ഷെലാര്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ട് അറിയിച്ചത്. ബാന്ദ്ര വെസ്റ്റ് എംഎല്‍എ കൂടിയാണ് ആശിഷ് ഷെലാര്‍. സാലിം ഖാന്‍, ഹെലന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെയും കുടുംബത്തെയും ഉച്ചയൂണിനൊപ്പം കാണാനായതിന്റെ സന്തോഷത്തിലാണെന്ന് ഷെലാര്‍ എക്സില്‍ കുറിച്ചു. ഇതോടെ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ സല്‍മാനും മുന്നിട്ടറങ്ങിയേക്കും എന്നാണ് സൂചനകള്‍.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലംതൊട്ടേ അടുത്ത ബന്ധമുള്ളയാളാണ് സല്‍മാന്‍ ഖാന്‍ എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ബോളിവുഡ് താരങ്ങളാണ് ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തുള്ളത്. ഏതായാലും സൽമാനും പ്രചരണത്തിനായി കളത്തിലിറങ്ങുന്നതോടെ തിരഞ്ഞെടുപ്പ് ആവേശം കൊഴുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button