Latest NewsIndia

ഡൽഹി മദ്യനയ അഴിമതിക്കേസ്: ഇ ഡി കസ്റ്റഡിയിലുള്ള കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

ഡൽഹി: ഡൽഹി മദ്യ നയ അഴിമതിക്കേസിൽ തെലങ്കാന ബിആർഎസ് നേതാവ് കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. കവിതയെ ഇന്ന് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു പിന്നാലെ ആയിരുന്നു അറസ്റ്റ് ചെയ്തത്.

ഈ മാസം 23 വരെ കവതിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും ഇതിനിടെ സിബിഐ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമർശനം.

അതേസമയം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള കേസാണിതെന്നും, പ്രതിപക്ഷ നേതാക്കളെയാണ് കേസിലൂടെ ലക്ഷ്യമിടുന്നതെന്നും കെ കവിത ജയിലിലേക്ക് കൊണ്ടുപോകവേ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button