KeralaLatest News

പാനൂർ ബോംബ് നിർമാണ കേസ്: തങ്ങൾ സംഭവം അറിഞ്ഞ് ഓടിയെത്തിയവരെന്ന് പ്രതികൾ, 5 പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂര്‍: പാനൂർ ബോംബ് നിർമാണക്കേസിൽ അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അരുൺ, സബിൻ ലാൽ, അതുൽ, സായൂജ്, അമൽ ബാബു എന്നിവർ ജാമ്യപേക്ഷ നൽകിയത്. ബോംബ് നിർമാണത്തെ കുറിച്ച് അറിവില്ലെന്നും സംഭവം അറിഞ്ഞു ഓടിയെത്തിയവരെന്നുമാണ് പ്രതികളുടെ വാദം.

അതേസമയം, എല്ലാവർക്കും ബോംബ് ഉണ്ടാക്കുന്ന വിവരം അറിയാമായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്‌. ബോംബുകൾ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് എത്തിച്ചു എന്നതിൽ കൃത്യമായ സൂചന പൊലീസിന് കിട്ടി എന്നാണ് വിവരം.

അതേസമയം, പാനൂർ കേസിൽ പ്രതിപ്പട്ടികയിലുള്ളവർ പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയിൽ ഉള്ളവരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഡിവൈഎഫ്ഐക്കാരോട് ചോദിക്കെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി. ഞങ്ങൾക്ക് പോഷക സംഘടനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഫോടനത്തെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, മാധ്യമപ്രവർത്തകർക്കുമുൻപിൻ തന്റെ അസ്വസ്ഥത പലപ്പോഴായി പ്രകടമാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button