നിര്‍ത്തി നിര്‍ത്തി ഉച്ചത്തില്‍ നീട്ടി കരയെടാ, എന്നാലല്ലേ ഭാവം വരൂ: ശ്രീജിത്ത് പണിക്കര്‍

തൃശൂർ പൂരത്തിൽ ശ്രീരാമനെയും അയോദ്ധ്യ രാംലല്ലയെയും അവതരിപ്പിച്ചതിനെ എതിർക്കുന്നവരെ പരിഹസിച്ച്‌ ശ്രീജിത്ത്

കൊച്ചി : തൃശൂർ പൂരത്തിൽ ശ്രീരാമനെയും അയോദ്ധ്യ രാംലല്ലയെയും അവതരിപ്പിച്ചതിനെ എതിർക്കുന്നവരെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ . കുടമാറ്റത്തില്‍ രാമന്റെ വിവിധ രൂപങ്ങള്‍ ഉയർന്നതിന് ശേഷം പലർക്കുമിടയില്‍ അസഹിഷ്ണുതയുണ്ടാവുകയും ഇതിന്റെ ഭാഗമായി പലരും ഇത് ചൂണ്ടിക്കാട്ടി പോസ്റ്റിടുകയും ചെയ്യുന്നുണ്ട് . അത് ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

read also:ജാസ്മിനെ വിശ്വസിക്കാന്‍ കൊള്ളില്ല, അഫ്‌സലും കുടുംബവും നാണംകെട്ടു: ദിയ സന

‘ ഹൃദയ വേദനയോടെയാണ് ഇതെഴുതുന്നത്. രാമനെയും അയോധ്യയിലെ രാംലല്ലയെ തന്നെയും തൃശൂർ പൂരത്തിന്റെ കുടമാറ്റത്തില്‍ അവതരിപ്പിച്ചതിനെ എതിർത്ത് അസഹിഷ്ണുതയോടെ പോസ്റ്റിടുന്ന നിരവധിപ്പേരെ കണ്ടു. അവരോട് സ്നേഹത്തിന്റെ ഭാഷയില്‍ ഒരു അഭ്യർത്ഥന. നിർത്തി നിർത്തി ഉച്ചത്തില്‍ നീട്ടി കരയെടാ കമ്മി സുടുക്കളേ. എന്നാലല്ലേ ഭാവം വരൂ?’ എന്നാണ് ശ്രീജിത്ത് പണിക്കർ കുറിച്ചത്.

തൃശൂർ പൂരത്തിന്റെ കുടമാറ്റത്തില്‍ ഇത്തവണ ചന്ദ്രയാൻ, രാംല്ലല്ല, വില്ലുകുലച്ച ശ്രീരാമചന്ദ്രൻ, അയോദ്ധ്യ രാമക്ഷേത്രവും രാമനും എന്നിങ്ങനെ പല തരത്തിലുള്ള രൂപങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ ഇതിൽ രാഷ്ട്രീയം കലർത്തുകയാണ് വിമർശകർ.

Share
Leave a Comment