KeralaMollywoodLatest NewsNewsEntertainment

ജാസ്മിനെ വിശ്വസിക്കാന്‍ കൊള്ളില്ല, അഫ്‌സലും കുടുംബവും നാണംകെട്ടു: ദിയ സന

ആത്മാര്‍ത്ഥത ഉള്ള ഒരാളെ ആണ് ജീവിതത്തില്‍ നമ്മള്‍ കൂടെ കൂട്ടേണ്ടത്.

ബിഗ് ബോസിലെ മികച്ച മത്സരാർത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. ബിഗ് ബോസ് വീട്ടിലെ താരത്തിന്റെ പരാമര്‍ശങ്ങളേയും സമീപനങ്ങളേയും തുടര്‍ന്ന് താരവുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറിയതടക്കമുള്ള വിവാദങ്ങള്‍ ശക്തമാകുകയാണ്. ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ള ദിയ സനയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ദിയ സന. ജാസ്മിന്‍ മികച്ച ഗെയ്മര്‍ ആണെന്നാണ് ദിയ സന പറയുന്നത്. എന്നാല്‍ ജാസ്മിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ദിയ സന പറയുന്നു.

read also: അമ്മയുമായി തര്‍ക്കം: അജ്മാനില്‍ പതിനേഴുകാരനെ കാണാതായി, അന്വേഷണം തുടര്‍ന്ന് അജ്മാന്‍ പൊലീസ്

പോസ്റ്റ് ഇങ്ങനെ,

ജാസ്മിന്‍ ജാഫര്‍ എന്ന മികച്ച ഗെയ്മറെ പറ്റിയാണ് ഈ പോസ്റ്റ്.. ആദ്യമേ പറയട്ടെ ജാസ്മിന്‍ ജാഫര്‍ വിശ്വസിക്കാന്‍ കൊള്ളാത്ത ഒരാള്‍ എന്ന അഭിപ്രായം എനിക്കുണ്ട്.. പേഴ്‌സണലി ജാസ്മിനെ ചെറുതായിട്ട് അറിയാം എന്നുള്ളത് കൊണ്ടാണ് ഇങ്ങനൊരു അഭിപ്രായം ഞാന്‍ പറഞ്ഞത്.. ഗെയ്മിന് പുറത്തുള്ള കാര്യമായത് കൊണ്ട് തന്നെ അത്തരത്തില്‍ ഉള്ള അഭിപ്രായങ്ങള്‍ക് പ്രസക്തി ഇല്ല.. പക്ഷെ പ്രധാനപ്പെട്ട ഒരു കാര്യം പറയാതിരിക്കാന്‍ എനിക്ക് സാധിക്കില്ല.

പുറത്ത് ജാസ്മിനെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചു വച്ചിരുന്ന അഫ്‌സലിനെ ജാസ്മിന്‍ ഉള്ളില്‍ പോയതിനു ശേഷം എനിക്ക് അറിയാം.. എനിക്ക് ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കിയത് അഫ്‌സലിന്റെ അവസ്ഥ ആണ്.. അഫ്‌സലിന്റെ കുടുംബത്തിനും അഫ്‌സലിനും ഉണ്ടാക്കിയ ഒരു നാണക്കേട് ചെറുതൊന്നുമല്ല.. ഈ റിലേഷന്‍ഷിപ്പില്‍ നിന്നും ഹീല്‍ ആയി വരാന്‍ അഫ്‌സലിന് സാധിക്കട്ടെ.. നമ്മളാണ് തിരഞ്ഞെടുക്കുന്ന കുട്ടി എങ്ങെനെ ആയിരിക്കണമെന്ന് മനസിലാക്കി ഒരാളെ ഇഷ്ടപ്പെടേണ്ടത്.. അഫ്‌സലിന് ഇഷ്ടങ്ങള്‍ക് അനുസരിച് വിവാഹം കഴിക്കാന്‍ പറ്റുന്ന ഒരു കുട്ടിയല്ല ജാസ്മിന്‍..

ഞാന്‍ മനസിലാക്കിയടുത്തോളം ജാസ്മിന്‍ സിറ്റുവേഷന്‍ റിലേഷന്‍ഷിപ് ആകുന്ന ഒരാളാണ്.. അങ്ങനുള്ള ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്..

ആത്മാര്‍ത്ഥത ഉള്ള ഒരാളെ ആണ് ജീവിതത്തില്‍ നമ്മള്‍ കൂടെ കൂട്ടേണ്ടത്.. ട്രസ്റ്റ് ഇല്ലെങ്കില്‍ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല.. അഫ്‌സലിനെ പോലൊരാള്‍ക് നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാന്‍ മുന്നോട്ട് നല്ലൊരു അവസരമാണ് ഇപ്പൊ കിട്ടിയത് എന്ന് കരുതി ജീവിതത്തില്‍ സ്‌ട്രോങ്ങ് ആയി മുന്നോട്ട് പോകൂ.. എല്ലാവിധ ആശംസകളും.

‘ബാക്കി വന്ന മുന്നക്ക, നെല്ലിക്ക, പഴം ഇവന്മാരോട് പോയി വല്ല വള്ളി നിക്കറിലും ആടാന്‍ ഞാന്‍ പറയും.. ഇങ്ങനുള്ളവന്മാര്‍ സംസാരിക്കുമ്ബോള്‍ തന്നെ മനസിലാകും ഇവന്മാരുടെ ട്രൗസറിലെ ഓട്ട എത്രയെന്ന്.. ദയവായി എന്റെ മംഗാതാ ഡയലോഗുകള്‍ നിങ്ങള്‍ ഊഹിച്ചെടുത്തോണം. ഇനി ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്തിയായ ജാസ്മിന്‍ പൊളി ആണ്.

ഇതുവരെ വന്ന സീസണുകളില്‍ ഒരേപോലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികള്‍ ഉണ്ടായിട്ടില്ല.. ഇവിടെ സിബിന്‍ ജാസ്മിന്‍ വാര്‍ ആണ് ഇനി നടക്കാന്‍ പോകുന്നത്.. സിബിന്‍ കൂട്ടമായും ജാസ്മിന്‍ ഗബ്രിയുടെ തീര്‍പ്പിന് ശേഷം ഒറ്റക്കുമാണ് നീങ്ങാന്‍ പോകുന്നത്.. ഇപ്പൊ തന്നെ ജാസ്മിന്‍ ആ വീട് മൊത്തം കയ്യിലെടുത്തിട്ടുണ്ട്.. ജാസ്മിന്‍ എന്ന് തന്നെ അറിയപ്പെടും ഈ സീസണ്‍.

ഗബ്രി ജാസ്മിന്‍ കോമ്ബോ ആണ് പൊതുവെ ജാസ്മിനെ ഇഷ്ടപ്പെടുന്നവര്‍ക് ഇഷ്ടമല്ലാത്തത്. ഇതുവരെ ഉള്ള സീസണുകളില്‍ ഇങ്ങനെ സൈബര്‍ ബുള്ളിങ്ങിനു ഇരയായിട്ടുള്ള ഒരു സ്ത്രീകളും ഉണ്ടായിട്ടില്ല. പവര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരെയും കൂസാത്ത സ്വന്തം ഇഷ്ടം താല്പര്യം ഇങ്ങനെ മാത്രം ചിന്തിക്കുന്ന മനുഷ്യർ കുറവാണ് അവിടെയാണ് ജാസ്മിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button