KeralaMollywoodLatest NewsNewsEntertainment

ബിഗ്ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ സൈബര്‍ ആക്രമണം: പരാതി നല്‍കി പിതാവ്

ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്

ബിഗ് ബോസ് മത്സരാർത്ഥി ജാസ്മിൻ ജാഫറിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തില്‍ പരാതിയുമായി പിതാവ്. കൊല്ലത്തെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലാണ് ജാഫർ ഖാൻ പരാതി നല്‍കിയത്. ജാസിമിന്റെ ഫോട്ടോ ഉപയോഗിച്ച്‌ മോശം പ്രചാരണം നടത്തുന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് ഐഡികള്‍ക്കെതിരെയാണ് പിതാവ് പരാതി നല്‍കിയത്.

ജാസ്മിനെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ ക്രിമിനല്‍ കേസ് കൊടുത്തതിനൊപ്പം അപകീർത്തിപ്പെടുത്തിയതിനും കേസ് കൊടുത്തിട്ടുണ്ട്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് ഇത് സംബന്ധിച്ചുള്ള വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

read also: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ അഭ്യര്‍ഥന: ചര്‍ച്ച ചെയ്യരുതെന്ന ആവശ്യവുമായി സ്റ്റാലിന്‍

കുറിപ്പ്

ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്.. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂ ട്യൂബ് ഇൻസ്റ്റാ ഐഡികള്‍ക്കെതിരെ ജാസ്മിന്‍റെ വാപ്പ ജാഫർഖാൻ പരാതിപ്പെട്ടിട്ടുണ്ട്. മോശപ്പെട്ട രീതിയില്‍ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച്‌ തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരില്‍ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണല്‍ ലൈഫില്‍ ഇത്രക്കും തരം താഴ്ന്ന രീതിയില്‍ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ. അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനല്‍ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button