Latest NewsKeralaNews

വോട്ടെടുപ്പിനിടെ 7 പേർ കുഴഞ്ഞുവീണ് മരിച്ചത് ചൂട് മൂലമോ?

തിരുവനന്തപുരം : വോട്ടെടുപ്പ് ദിനത്തില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ ചൂടാണ് ഇന്നലെ പകല്‍ അനുഭവപ്പെട്ടത്. നേരത്തേ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുതന്നെയാണ് കേരളത്തില്‍ ഇന്നലെ സംഭവിച്ചത്. വോട്ടെടുപ്പിനിടെ കേരളത്തില്‍ ഇന്നലെ എട്ട് പേരാണ് മരിച്ചത്. ഒരാൾ ബൈക്കപടകത്തിലും ഏഴ് പേർ കുഴഞ്ഞുവീണുമാണ് മരണപ്പെട്ടത്.

ഇതിനും ചൂട് കാരണമായോ എന്ന സംശയമുണ്ട്. പാലക്കാടാണ് ഇന്നലെ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ടത്. 41.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു പാലക്കാട്ടെ ഇന്നലത്തെ താപനില. പാലക്കാട് ഉഷ്ണതരംഗവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഉഷ്ണതരംഗം തുടരുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതിനാല്‍ പാലക്കാടുള്ളവര്‍ ജാഗ്രതയോടെ തുടരണം.

ദീര്‍ഘസമയം പുറത്ത് തുടരുന്നതൊഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, പുറത്തിറങ്ങുകയാണെങ്കില്‍ തൊപ്പി, കണ്ണട എന്നിവ ധരിക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക എന്നിങ്ങനെ പല കാര്യങ്ങളും ഉഷ്ണതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രദ്ധിച്ച് ചെയ്യേണ്ടതുണ്ട്. പാലക്കാട് മാത്രമല്ല, കൊല്ലം, തൃശൂര്‍ ജില്ലകളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുവെ ഈ ജില്ലകളില്‍ ചൂട് കൂടുതലായി അനുഭവപ്പെടും. ഇന്നലെ കേരളത്തില്‍ മിക്കയിടങ്ങളിലും 36 ഡിഗ്രിക്ക് മുകളില്‍ ചൂട് പോയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button